26 വര്‍ഷങ്ങള്‍ക്കിപ്പുറവും, പറഞ്ഞറിയാനാകാത്ത ഒരു ഹൃദയവികാരത്തോടെ മാത്രമേ മലയാളികള്‍ക്ക് ‘ഭരതം’ എന്ന സിനിമ കണ്ടു തീര്‍ക്കാനാകൂ. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാകും. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ഭരതം ഇന്നും നമുക്ക് നെഞ്ചുനീറ്റുന്ന ഒരോര്‍മ്മയാണ്.

A post shared by ᎢᎬᎪᎷ ᎷΟᎻᎪNᏞᎪᏞ (@team.mohanlal) on

കല്ലൂര്‍ ഗോപിനാഥന്‍, രാമനാഥന്‍ എന്നീ സഹോദരങ്ങളുടെ മാനസിക വ്യഥകളിലൂടെ കണ്ടിരുന്നവരൊക്കെ സഞ്ചരിച്ചു. ആ കുടുംബത്തൊടൊപ്പം ചിരിച്ചു, കരഞ്ഞു. ചേട്ടന്റെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ, ഒന്നു കരയാന്‍ പോലുമാകാതെ ഗോപിനാഥന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നെഞ്ചുപൊട്ടി പാടിയപ്പോള്‍ തകര്‍ന്നത് നമ്മുടെയൊക്കെ ഹൃദയങ്ങളായിരുന്നു.

ചിത്രത്തിലെ അഭിനയം മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. എന്നാല്‍ ആ പുരസ്കാരം നെടുമുടിവേണുവിന് അർഹതപ്പെട്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. കല്ലൂര്‍ ഗോപിനാഥനേക്കാള്‍ പലപ്പോഴും തിളങ്ങിയതും ഉള്ളില്‍ തട്ടിയതും കല്ലൂര്‍ രാമനാഥനായിരുന്നു എന്നായിരുന്നു പലരുടേയും വാദം. എന്നാല്‍, അതിന് നെടുമുടിവേണു തന്നെ മറുപടി പറഞ്ഞിട്ടുണ്ട് – രാമനാഥന് സഞ്ചരിക്കാന്‍ ഒരു പാതയേ ഉള്ളൂ. ഗോപിനാഥന്‍ അങ്ങനെയല്ല. അയാള്‍ പലപ്പോഴും ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ