scorecardresearch

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലായിരുന്നു അന്ത്യം

പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലായിരുന്നു അന്ത്യം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Mother

കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90)  അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മോഹൻലാലിന്റെ കൊച്ചി എളമക്കര വീട്ടിലായിരുന്നു അന്ത്യം. 

Advertisment

മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.

പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. നഗരത്തിലെ മുടവൻമുഗൾ കേശവദേവ് റോഡിലുള്ള 'ഹിൽവ്യൂ' എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്.

പിന്നീട്, ആരോഗ്യപരമായ കാരണങ്ങളാലും ചികിത്സാ സൗകര്യങ്ങൾക്കായും മോഹൻലാൽ അമ്മയെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. തന്റെ തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുമായി അതീവ ആത്മബന്ധം പുലർത്തുന്ന താരം, സമയം ലഭിക്കുമ്പോഴെല്ലാം എളമക്കരയിലെ വീട്ടിലെത്തി അമ്മയെ സന്ദർശിക്കാറുണ്ട്.

അമ്മയുടെ കഴിഞ്ഞ ജന്മദിനാഘോഷം ലാൽ സംഘടിപ്പിച്ചതും ഈ വീട്ടിൽ വെച്ചായിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം താരം കൊച്ചിയിലെത്തിയപ്പോൾ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു.

പിതാവ് വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകൾ ചേർത്താണ് മോഹൻലാൽ തന്റെ ജീവകാരുണ്യ സംഘടനയായ ‘വിശ്വശാന്തി ഫൗണ്ടേഷൻ’  രൂപീകരിച്ചത്. 

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: