സിനിമാസ്വാദകരുടെ പ്രിയ താരങ്ങൾ കുട്ടികാലത്ത് എങ്ങനെയായിരുന്നു കാണാൻ എന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലർ തങ്ങളുടെ സോഷ്യൽ മീഡിയയ പേജിലൂടെ ചെറുപ്പകാല ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഏറ്റവും ക്യൂട്ടായി നിങ്ങളുടെ ഇഷ്ടതാരങ്ങളെ കാണണമെങ്കിലും നേരെ പോന്നോളൂ ആർട്ടിസ്റ്റ് ജ്യോ ജോൺ മുല്ലൂരിന്റെ ഇൻസ്റ്റഗ്രാം പേജിലേക്ക്.
മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, ഷാരൂഖ് ഖാൻ, ആമീർ ഖാൻ തുടങ്ങി ടൊവിനോ തോമസ്, ദുൽഖർ സൽമാൻ വരെ നീളുന്നു ജ്യോ ഒരുക്കിയെടുത്ത ചിത്രങ്ങൾ.
മിഡ് ജേർണി എന്ന ടൂൾ ഉപയോഗിച്ചാണ് ജ്യോ ഇതെല്ലാം ചെയ്‌തെടുത്തത്. സിനിമാതാരങ്ങളെ മാത്രമല്ല ഫുട്ബോൾ ഇതിഹാസങ്ങളുടെ കുട്ടികാലവും ജ്യോയുടെ സൃഷ്ടികളിൽ ഉൾപ്പെടുന്നു
എറണാകുളം പറവൂർ സ്വദേശിയായ ജ്യോ ജോൺ ഒരു ഡിജിറ്റൽ ആർട്ടിസ്റ്റാണ്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്കു താഴെ അനവധി പേർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ താരങ്ങളുടെ ചിത്രങ്ങൾ വേണമെന്നാണ് അവർ കമന്റുകളിലൂടെ പറയുന്നത്.