മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്. കാരണം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളസിനിമയ്ക്ക് ഈ താരരാജാക്കന്മാർ. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മോഹൻലാലിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. “ഇച്ചാക്കയോടൊപ്പം,” എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. മോഹൻലാൽ മമ്മൂട്ടിയോട് എന്തോ പറയുന്നതും മമ്മൂട്ടി ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. നിരവധി പേർ ചിത്രത്തിന് ലൗ റിയാക്ഷനുകളും ഹാർട്ട് ഇമോജികളും ഇതിനകം നൽകിക്കഴിഞ്ഞു.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

സിനിമക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാളത്തിന്റെ രണ്ട് സൂപ്പർതാരങ്ങളും.പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

Read More: താരസംഗമമായി ഒരു വിവാഹവേദി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്’ മുതൽ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥി കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി അതിഥി താരത്തിൽ എത്തിയ എല്ലാ മോഹൻലാൽ ചിത്രങ്ങളും വിജയിച്ച ചരിത്രമാണുള്ളത്, ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ‘ഒടിയൻ’ വരെ അതിനു ഉദാഹരണമായി ചൂണ്ടികാണിക്കാവുന്നതാണ്, ‘ഒടിയനി’ൽ ശബ്ദസാന്നിധ്യം മാത്രമായിരുന്നു മമ്മൂട്ടി എങ്കിൽപോലും.

Read More: മമ്മൂട്ടിയുടെ കിടിലൻ സെൽഫി, ലുക്കിൽ ഞെട്ടിച്ച് ചാക്കോച്ചനും ദിലീപും

പ്രേം നസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങൾ ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ ഏട്ടന്‍/ഇക്ക എന്ന് ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെങ്കിലും അതിനുമപ്പുറമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook