/indian-express-malayalam/media/media_files/uploads/2019/05/mohanlal-mammootty-latest-picture.jpg)
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്. കാരണം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളസിനിമയ്ക്ക് ഈ താരരാജാക്കന്മാർ. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും.
അടുത്തിടെ ഒരു വിവാഹ ചടങ്ങിനെത്തിയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരസ്പരം സൗഹൃദം പങ്കിട്ടും ചിരിച്ചും കളിപറഞ്ഞും സദസ്സിലിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർസ്റ്റാറുകൾ.
ഫോട്ടോ കടപ്പാട്: സന്തോഷ് പട്ടാമ്പി
ഫോട്ടോ കടപ്പാട്: സന്തോഷ് പട്ടാമ്പിനീരാളി എന്ന മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹചടങ്ങിനെത്തിയതായിരുന്നു താരങ്ങൾ. വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള ഷർട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് മമ്മൂട്ടിയെത്തിയത്.
ഫോട്ടോ കടപ്പാട്: സന്തോഷ് പട്ടാമ്പി
ഫോട്ടോ കടപ്പാട്: സന്തോഷ് പട്ടാമ്പിവേദിയിലിരിക്കുന്ന താരങ്ങളെ പരിചയപ്പെടാൻ എത്തിയ കൊച്ചുകുട്ടിയോട് സംസാരിക്കാനും കൈകൊടുക്കാനും ഇരുവരും മറന്നില്ല. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ എത്തിയത്. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപർണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.
പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്’ മുതൽ ‘നരസിംഹം’ വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥി കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി അതിഥി താരത്തിൽ എത്തിയ എല്ലാ മോഹൻലാൽ ചിത്രങ്ങളും വിജയിച്ച ചരിത്രമാണുള്ളത്, ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ 'ഒടിയൻ' വരെ അതിനു ഉദാഹരണമായി ചൂണ്ടികാണിക്കാവുന്നതാണ്, 'ഒടിയനി'ൽ ശബ്ദസാന്നിധ്യം മാത്രമായിരുന്നു മമ്മൂട്ടി എങ്കിൽപോലും.
Read more: മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥി
പ്രേം നസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങൾ ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ ഏട്ടന്‍/ഇക്ക എന്ന് ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെങ്കിലും അതിനുമപ്പുറമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us