മോഹൻലാലിനൊപ്പമുള്ള ഈ കുട്ടിക്കൂട്ടത്തിൽ ഒരു ഗായകനുണ്ട്

മോഹൻലാലിനൊപ്പം 1987ൽ എടുത്ത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് ഗായകൻ തന്നെയാണ്

Vidhu Prathap, Vidhu Prathap childhood photo

പ്രിയനടനൊപ്പം പോസ് ചെയ്യുകയാണ് ഒരു പറ്റം ആളുകൾ, കൂട്ടത്തിൽ മൂന്നു കുട്ടികളുമുണ്ട്. ആ കുട്ടിക്കൂട്ടത്തിലെ ഒരു കുട്ടി ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി മാറിയ വിധുപ്രതാപ് ആണ് ആ കുട്ടി. പ്രിയപ്പെട്ട താരത്തിനൊപ്പം 1987ൽ എടുത്ത ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വിധു പ്രതാപ് തന്നെയാണ്.

 

View this post on Instagram

 

പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും #ItsInTheLittleThings #GratitudeEveryday

A post shared by Vidhu Prathap (@vidhuprathap_official) on

Read more: ഉയരം കൊണ്ട് മമ്മൂട്ടിയേയും അത്ഭുതപ്പെടുത്തിയ നായിക: ഈ നടിയെ മനസ്സിലായോ?

സംഗീതസം‌വിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായ വിധു ‘പാദമുദ്ര’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. എന്നാൽ ‘ദേവദാസി’ (1999) എന്ന ചിത്രത്തിലെ ‘പൊൻ വസന്തം’ എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ശുക്‌രിയ’ എന്ന ഗാനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ വിധു പ്രതാപ് ആലപിച്ചിട്ടുണ്ട്.

Read More: പേരക്കുട്ടിക്ക് പാട്ട് പാടിക്കൊടുത്ത് സുജാതയുടെ മോഹനേട്ടൻ; ശ്വേത പങ്കുവച്ച വീഡിയോ

2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവും ദീപ്തിയും തമ്മിലുള്ള വിവാഹം. പാട്ട് പാടി മലയാളികളുടെ പ്രിയങ്കരനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. ഇടയ്ക്കിടെ ഇരുവരും ടിക്ക്‌ടോക്ക് വീഡിയോയുമായി എത്തി കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കാറുണ്ട്.

 

View this post on Instagram

 

ലോക്ക് ഡൗണിലെ വൻ പ്ലാനിംഗ് ! #StayHome #StaySafe #BreakTheChain #WeGoThis

A post shared by Vidhu Prathap (@vidhuprathap_official) on

ലോക്ക്ഡൗണ്‍ കാലം എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ചുള്ള വിധുവിന്റെയും ദീപ്തിയുടെയും വീഡിയോയും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal malayalam singer childhood photo vidhu prathap

Next Story
കടൽ കണ്ട് അല്ലിയും അമീറയും; ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയുംAlly Mol Birthday, അല്ലിമോളുടെ ജന്മദിനം, Prithviraj and Ally, പൃഥ്വിരാജ് അല്ലി മോൾ, Prithviraj and Family, പൃഥ്വിരാജും കുടുംബവും, Prithviraj and Supriya, പൃഥ്വിരാജും സുപ്രിയയും, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com