മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിന്റെ മോഷൻ പോസ്റ്ററെത്തി. മേജർ രവി ഒരുക്കുന്ന പട്ടാള ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. തീയും പുകയും വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ മോഹൻലാലിനെ അവതരിപ്പിക്കുന്ന മോഷൻ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹൻലാലാണ് പോസ്റ്റർ ആരാധകർക്കായി പങ്ക് വെച്ചത്. തോക്കുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുളളത്.

ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാണ് മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.

കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കേണൽ മഹാദേവനായും മേജർ മഹാദേവനായും മോഹൻലാൽ ചിത്രത്തിലെത്തുന്നുണ്ട്. വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ