പൃഥിരാജിന് സർപ്രൈസ് പിറന്നാൾ വിരുന്നൊരുക്കി ‘ലൂസിഫർ’ ടീം. ലൂസിഫറിന്റെ സംവിധായകനും അമരക്കാരനായ പൃഥിയ്ക്ക് മോഹൻലാലും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും സുജിത്ത് വാസുദേവും അണിയറപ്രവർത്തകരും പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോ ആണ് ഇന്ന് തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ റിലീസ് ചെയ്തിരിക്കുന്നത്.

ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങളെല്ലാം കോർത്തിണക്കിയ കൊളാഷുകളാലും സമ്പന്നമാണ് വീഡിയോ. “സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ധര്‍മത്തിലാണ് രാജു ഇപ്പോള്‍. ലൂസിഫര്‍ എന്ന സിനിമ തന്നെയാണ് ആ നാഴികക്കല്ല്. ഇത്രയും തിരക്കേറിയ നടന്‍, എല്ലാം മാറ്റിവച്ച് തന്റെ സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജുവിന് പിറന്നാള്‍ ആശംസകൾ. ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന പിറന്നാള്‍ ആകട്ടെയെന്ന് ഞാനാശംസിക്കുന്നു,” മോഹൻലാൽ പറയുന്നു.

പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിനോട് അമ്മ മല്ലിക സുകുമാരന് പറയാനുള്ളത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ