നന്മയും തിന്മയും വെളുപ്പിലും കറുപ്പിലുമായി നിൽക്കുമ്പോൾ ഗ്രേ ഷെയ്ഡിൽ നിൽക്കുന്ന ഒരു നായകനെ പരിചയപ്പെടുത്തികൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയം നേടി മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’. വെള്ളയും കറുപ്പും മാറിയണിയുന്ന സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രത്തിന്റെ ഗ്രേ ഷെയ്ഡിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജും. പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ലിൽ ഇടം നേടിയ ചിത്രം ബോക്സ് ഒാഫീസിൽ അതിന്റെ കുതിപ്പ് തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘ലൂസിഫർ’. ആദ്യചിത്രം വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകൻ’ ആയിരുന്നു. ഇതുവഴി തന്റെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച താരമൂല്യമുള്ള നടനാവുകയാണ് മോഹൻലാൽ. ചിത്രം 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് മോഹൻലാൽ ആരാധകർ.

ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി കാണാൻ സാധിച്ചു എന്നതാണ് ‘ലൂസിഫറി’ന്റെ ജനപ്രീതിയ്ക്കു പിറകിലെ പ്രധാന കാരണങ്ങളിലൊന്ന്. മോഹൻലാലിന്റെ താരത്തെയും നടനെയും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിച്ചു എന്നതാണ് പൃഥിരാജ് എന്ന നവാഗതസംവിധായകന്റെ വിജയം.

Read more: Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്‌’യുടെ സമർപ്പണം

തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന്‍ തയ്യാറാക്കിയ ചിത്രം. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ