പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഐതിഹാസിക ചിത്രം ‘മരക്കാറി’ന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷൻ ഫോട്ടോകളെയും വാർത്തകളെയുമെല്ലാം ആവേശത്തോടെ ഏറ്റെടുക്കുകയാണ് ലാൽ ആരാധകരും സിനിമാ പ്രേമികളും.

Read More: ‘ഒടിയ’നും ‘ലൂസിഫറും’ അഴിച്ചു വച്ച് മോഹന്‍ലാല്‍: ഇനി ‘പ്രിയ’പ്പെട്ടവനൊപ്പം

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്ര സിനിമയുടെ ഷൂട്ടിങ്ങിനൊപ്പം മോഹന്‍ലാല്‍ ചേരുന്നത്. മലബാറിലെ മരക്കാന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മരക്കാരായുള്ള ചിത്രം മോഹൻലാൽ തന്നെയാണ് ഇപ്പോൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മോഹന്‍ലാല്‍ മരക്കാര്‍ വേഷത്തില്‍ നില്‍ക്കുന്ന ഒരു ലൊക്കേഷന്‍ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആകാംക്ഷയ്ക്ക് അവസാനം കുറിച്ചുകൊണ്ടാണ് ഒടുവിൽ മോഹൻലാൽ തന്നെ ഇപ്പോൾ കുഞ്ഞാലി മരക്കാറായി നിൽക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”Kunjalimarakkar arabikadalinte simham””

A post shared by Sanjay Padiyoor (@sanjaypadiyoor) on

നീണ്ട ഇടവേളയ്ക്കു ശേഷം ഫാസിലും മലയാള സിനിമയിൽ സജീവമാകുന്നു എന്നതാണ് ‘മരക്കാർ’ ലൊക്കേഷനിൽ നിന്നു വരുന്ന വാർത്തകൾ. ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ അഭിനേതാവായാണ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഫാസിലിന് എന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ഫാസിലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങളിൽ പ്രണവ് മോഹൻലാലിനെയും കാണാം. പ്രണവും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് ‘മരക്കാർ’ പ്രവർത്തകർ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

Read More: ‘മരക്കാറി’ന്റെ പേടകം ഒരുങ്ങുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ