/indian-express-malayalam/media/media_files/uploads/2022/12/Mohanlal-1.jpg)
മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ കൺഫ്യൂഷനാക്കുന്നത്. അടിക്കുറിപ്പൊന്നുമില്ലാതെ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ടാൽ, ഇതെന്താണെന്ന് ഒരുനിമിഷം ആരുമൊന്ന് ചിന്തിച്ചുപോവും.
രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതെന്താ ലാലേട്ടാ, ഇലുമിനാണ്ടിയോ?, എന്തോ വലിയ അർഥമാണ് ഇതിനോക്കെ എന്നു കരുതിയേക്കാം, കൈ തട്ടി വല്ലോം അറിയാണ്ട് പോസ്റ്റ് ആയി പോയതാണോ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് ഈ ഗ്രിഡ് പോസ്റ്റ് എന്ന സൂചനകളുമുണ്ട്.
ഡിസംബർ 23നാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
"ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.
അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.
പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക," ചിത്രത്തിന്റെ ടൈറ്റിൽ റിലീസിനെക്കുറിച്ചു ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷൻ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റിവ് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.