മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. മോഹൻലാൽ കോളജ് അധ്യാപകനായെത്തുന്ന ചിത്രത്തിന് ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല.

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ഏവരുടെയും മനം കവർന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. സലീംകുമാർ ,അനുപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

മോഹൻലാലും ലാൽജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 1998 മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് ഒരു മറവത്തൂർ കനവ് എന്ന ചിത്രമൊരുക്കിയിരുന്നു. ഇതിനുപിന്നാലെ ഏവരും ചോദിക്കുന്ന ചോദ്യമായിരുന്നു മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നതെന്നാണെന്ന്. ഇതിനുളള ഉത്തരമാണ് പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ