/indian-express-malayalam/media/media_files/2026/01/26/l367-2026-01-26-17-57-07.jpg)
ചിത്രം: ഫേസ്ബുക്ക്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. 'എൽ367' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് വിഷ്ണു മോഹൻ ആണ്. "മേപ്പടിയാൻ" ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.
വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
Also Read: മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' വരുന്നൂ; റിലീസ് തീയതി പുറത്ത്
അതേസമയം, മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' റിലീസിനൊരുങ്ങുകയാണ്. ചിത്രം ഏപ്രിൽ 23 നു ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. മമ്മൂട്ടിക്കും മോഹൻലാലിനു ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
Also Read: 'മാതൃരാജ്യത്തിനു നന്ദി...'; പത്മഭൂഷൻ നേട്ടത്തിൽ നന്ദി അറിയിച്ച് മമ്മൂട്ടി
'തുടരും' എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ366' എന്ന് താത്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രവും മോഹൻലാൽ നായകനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാകും മോഹൻലാൽ എത്തുകയെന്നാണ് വിവരം. മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദൃശ്യം 3' ഉം റിലീസിന് തയ്യാറെടുക്കുകയാണ്.
Read More: "ഒടുവിൽ ആ താടിയിൽ തൊട്ടടാ... ആർക്കെടാ പ്രച്ചനം"; ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us