scorecardresearch

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ'യിലെ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്

പോക്കിരി രാജക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ

പോക്കിരി രാജക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ

author-image
Entertainment Desk
New Update
Khalifa

ചിത്രം: ഫേസ്ബുക്ക്

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഖലീഫ'. പൃഥിരാജിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ശ്രദ്ധനേടിയിരുന്നു. ബിഗ് ബജറ്റിൽ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisment

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു വമ്പൻ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി മോഹൻലാലും എത്തുകയാണ്. മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുക. പൃഥ്വിരാജിന്റെ കഥാപാത്രമായ ആമിർ അലിയുടെ മുൻഗാമി ആയ കഥാപാത്രമായിരിക്കും മാമ്പറക്കൽ അഹ്മദ് അലി എന്നാണ് സൂചന.

Also Read: ഞാൻ നല്ല ഭർത്താവാണോ എന്നറിയില്ല, നല്ല​ അപ്പയാണെന്നറിയാം; ധനുഷ് അന്ന് പറഞ്ഞത്

മോഹൻലാലും പൃഥ്വിരാജും പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാകും ഖലീഫയെന്നാണ് നേരത്തെ പുറത്തിറങ്ങിയ ഗ്ലിമ്പ്സ് സൂചിപ്പിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായിരുന്ന പോക്കിരി രാജക്ക് 15 വര്‍ഷത്തിനു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഖലീഫയ്ക്കണ്ട്.

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു.

Read More: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Prithviraj Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: