scorecardresearch
Latest News

രണ്ടു ചിത്രങ്ങള്‍, രണ്ടു ലുക്കുകള്‍: സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അച്ഛനും മകനും

മോഹൻലാലിന്റെയും പ്രണവിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വൈറലാവുകയാണ്

mohanlal kaappaan, mohanlal tamil movie, mohanlal surya tamil movie kaapaan look, pranav mohanlal marakkar, pranav in piryadarshan movie Marakkar, marakkar look, മോഹൻലാൽ കാപ്പാൻ, മോഹൻലാൽ തമിഴ് ചിത്രം, മോഹൻലാൽ സൂര്യ കാപ്പാൻ, പ്രണവ് മോഹൻലാൽ, മരക്കാർ ലുക്ക്, പ്രണവ് മോഹൻലാലിന്റെ മരക്കാർ ലുക്ക്, പ്രിയദർശൻ മരക്കാർ സിനിമ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘കാപ്പാനി’ലെ മോഹൻലാലിന്റെ ലുക്കും ‘മരക്കാറി’ലെ പ്രണവിന്റെ ലുക്കുമാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന വിശേഷം. കൗതുകമുണർത്തുന്ന രൂപഭാവങ്ങളിലും വേഷത്തിലുമുള്ള ഇരുവരുടെയും ലുക്കിനെ പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്.

മോഹന്‍ലാല്‍-സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ വി ആനന്ദ്‌ സംവിധാനം ചെയ്യുന്ന ‘കാപ്പാന്‍’ എന്ന ചിത്രത്തിൽ പ്രധാനമന്ത്രിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്. രാഷ്ട്രീയക്കാരനായി മോഹൻലാൽ എത്തുമ്പോൾ ആര്‍മി കമാന്‍ഡോയുടെ വേഷത്തിലാണ് സൂര്യ. ചന്ദ്രകാന്ത് വര്‍മ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. അതേ സമയം ‘മരക്കാറി’ൽ കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു കാമിയോ റോളിൽ പ്രണവും ചിത്രത്തിലുണ്ടാകുമെന്ന് മുൻപു തന്നെ വാർത്തകളുണ്ടായിരുന്നെങ്കിലും പ്രണവിന്റെ റോളിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല. എന്തായാലും മോഹൻലാലിന്റെ പ്രധാനമന്ത്രി ലുക്കിനൊപ്പം തന്നെ, പ്രണവിന്റെ കുഞ്ഞാലി മരക്കാർ ലുക്കും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Read more: അച്ഛൻ ‘ആക്ഷൻ’ പറയുമ്പോൾ; ‘മരക്കാറി’നെ കുറിച്ച് കല്യാണി പ്രിയദർശൻ

മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാർ’ ഒരുങ്ങുന്നത്. ചരിത്രവും ഫിക്ഷനും ഇടകലരുന്ന രീതിയിലാണ് സിനിമയുടെ തിരക്കഥ ഒരുക്കപ്പെട്ടിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ആർട്ട് ഡയറക്ടർ സാബു സിറിൽ ആണ്. മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

കെ വി ആനന്ദ്‌ സംവിധാനം ചെയ്യുന്ന ‘കാപ്പാനി’ൽ സയേഷയാണ് നായികയായെത്തുന്നത്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

Read more: Happy New Year 2019: മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’

സൂര്യയേയും മോഹൻലാലിനെയും കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്. ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal kaappaan pranav marakkar look