തമിഴ് സിനിമയിലെ നവ വസന്തത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ്‌ സംവിധായകനും നടന്‍ ധനുഷിന്‍റെ സഹോദരനുമായ സെല്‍വ രാഘവന്‍. ധനുഷിനെ നായക പദവിയിലേക്കുയര്‍ത്തിയ തുള്ളുവതോ ഇളമൈ, പുതുപേട്ടൈ, യാരടി നീ മോഹിനി എന്നിവയുള്‍പ്പെടെ എട്ടോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സന്താനം നായനാകുന്ന മന്നവന്‍ വന്താനടി, എസ് ജെ സൂര്യ നായകനാകുന്ന നെഞ്ചം മറപ്പതില്ലെ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.

ധനുഷിനും സഹോദരിമാര്‍ക്കുമൊപ്പം

 1. ധനുഷുമായുള്ള അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നു…
  അടുത്ത കൊല്ലം ഉറപ്പായും ഉണ്ടാകും
 2.  കൊക്കി കുമാറിനെ (പുതുപേട്ടൈയില്‍ ധനുഷ് അവതരിപ്പിച്ച കഥാപാത്രം) വീണ്ടും പ്രതീക്ഷിക്കാമോ?
  യെസ്, യെസ്, യെസ്
 3. പുതുപേട്ടൈ, ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗം എപ്പോളായിരിക്കും?
  പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗം
 4. തമിഴിലെ ഇഷ്ട നടന്‍?
  കമല ഹാസന്‍
 5. ഇഷ്ടപെട്ട കമല്‍ ചിത്രങ്ങള്‍?
  മഹാനദി, ഗുണ
 6. ഒരു സെല്‍വരാഘവന്‍-കമല്‍ ചിത്രം പ്രതീക്ഷിക്കാമോ?
  ഞാന്‍ തയ്യാറാണ്
 7. ഇഷ്ട സംവിധായകന്‍?
  ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള
 8. ഇന്ത്യയിലെ ഇഷ്ട സംവിധായകര്‍?
  കെ ബാലചന്ദര്‍, ഭാരതി രാജാ, കെ വിശ്വനാഥ്, സത്യജിത് റേ, മണിരത്നം, യഷ് ചോപ്ര
 9. ഇവരില്‍ ആരെങ്കിലും പ്രേരണയായിരുന്നിട്ടുണ്ടോ?
  മണിരത്നം
 10. അജിത്തിനെ കുറിച്ച് ഒറ്റവാക്കില്‍ എന്ത് പറയും?
  തല
 11. വിജയ്‌യെക്കുറിച്ച്?
  നല്ല മനുഷ്യന്‍, എന്നും നല്ല കൂട്ടുകാരന്‍
 12. ഇത് വരെ ചെയ്തതില്‍ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിയത് പുതുപേട്ടയോ, ആയിരത്തില്‍ ഒരുവനോ? ഇത് വരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടമുള്ള സിനിമ?
  അത് ചെയ്യാനിരിക്കുന്നതേയുള്ളൂ; ആയിരത്തില്‍ ഒരുവന്‍ ആയിരിക്കുമെന്ന് തോന്നുന്നു അടുത്ത് നില്‍ക്കുന്നത്
 13. സ്വപ്ന ചിത്രം എന്താണ്? അതിലെ ഹീറോ ആര്?
  സ്വപ്ന ഹീറോ നിവിന്‍ പൊളി
 14. ഇഷ്ടപ്പെട്ട സംഗീത സംവിധായകന്‍
  ജെയിംസ്‌ ഹോര്‍നെര്‍
 15. ഇന്‍ഡസ്ട്രിയിലെ മറക്കാനാവാത്ത നിമിഷം?
  അഗ്നി നക്ഷത്രം (മണി രത്നം സംവിധാനം ചെയ്ത) സിനിമ കണ്ട നിമിഷം
 16. ആദ്യമായി കരയിച്ച സിനിമ?
  കമല്‍ ഹാസന്‍റെ ഗുണ
 17. ഒരു സംവിധായകനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു?
  VIP-വേലൈ ഇല്ലാ പട്ടധാരി
 18. കുട്ടിക്കാലത്ത് ധനുഷിനെ തല്ലിയിട്ടുണ്ടോ?
  ഉണ്ട്, സോറി ധനുഷ്
 19. ഇഷ്ടപെട്ട രജനി സിനിമ?
  ദളപതി
 20. ഇഷ്ടപ്പെട്ട മലയാള നടന്‍?
  മോഹന്‍ലാല്‍
 21. സൂര്യയുമായി ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം, സൂര്യ 36, എങ്ങനെയുള്ളതായിരിക്കും?
  ഏറെ പ്രത്യേകതകള്‍ ഉള്ളതായിരിക്കും
 22. ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും?
  എന്ത് പറയാന്‍, പുതുപേട്ടൈയ്ക്ക് ശേഷം ഇത്രയും ആസ്വദിച്ച് എഴുതിയ ഒരു സ്ക്രിപ്റ്റ് ഇല്ല
 23. സൂര്യയെക്കുറിച്ച്…?
  സൂപ്പര്‍ പാഷനേറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook