Mohanlal Birthday, Happy Birthday Mohanlal: ഗിരിജ ഷെറ്റാര്‍ എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ മലയാളിയ്ക്ക് പെട്ടെന്ന് പിടികിട്ടി എന്ന് വരില്ല. ‘ഗാഥാ ജാം’ എന്ന് പറഞ്ഞാലാവും കുറെയും കൂടി എളുപ്പത്തില്‍ മനസ്സിലാവുക.
‘വന്ദനം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ഗിരിജ ഷെറ്റാര്‍ എന്ന ഇന്ത്യന്‍ – ഇംഗ്ലീഷ് പെണ്‍കുട്ടി. വളരെ ചുരുങ്ങിയ കാലം മാത്രമാണ് സിനിമ ലോകത്ത് അവരുണ്ടായിരുന്നത്. എന്നാല്‍ അഭിനയിച്ച ചിത്രങ്ങള്‍ ഇപ്പോഴും ഹിറ്റായി ആളുകളുടെ മനസ്സിലുണ്ട്.

‘വന്ദന’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍
തെന്നിന്ത്യയില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമേയുള്ളൂ അവരുടെതായിട്ട് – മലയാളത്തില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ‘വന്ദനം,’ തമിഴ്-തെലുങ്ക് ഭാഷകളിലായി മണിരത്നം സംവിധാനം ചെയ്ത ‘ഗീതാഞ്ജലി’എന്നിവ. സിനിമാ ലോകത്ത് നിന്നും വിട്ട് സ്വദേശമായ ബ്രിട്ടനില്‍ പത്രപ്രവര്‍ത്തകയാണ് അവരിപ്പോള്‍. ‘വന്ദന’ത്തെയും മോഹന്‍ലാലിനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്കിയ ഒരു അഭിമുഖത്തില്‍ അവര്‍ പങ്കു വയ്ക്കുകയുണ്ടായി.
“മോഹന്‍ലാലിന്റെ പേര്‍സണാലിറ്റി, ക്ഷമ, കരുണ, തമാശ, ബുദ്ധി – അദ്ദേഹത്തെ സംബന്ധിച്ചുള്ള ഓര്‍മ്മകളില്‍ പ്രധാനം ഇവയൊക്കെയാണ്. ഒരു നടന് എന്ന നിലയില്‍ ഉള്ള ടെക്നിക്കല്‍ കഴിവുകളേക്കാള്‍ നമ്മെ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്റെ സ്ക്രീന്‍ പെര്സോണയാണ്. ആര്‍ക്കും ഇഷ്ടം തോന്നിപോകുന്ന, ആത്മാര്‍ത്ഥമായ ഒന്ന്. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം അങ്ങനെയായത് കൊണ്ടാണ് അത് സാധിക്കുന്നത്. ഒട്ടും പ്രയാസം തോന്നിയില്ല, അദ്ദേഹവുമായി ജോലി ചെയ്യാന്‍. And he is a gentleman.’
‘വന്ദന’ത്തിലെ ‘ഗാഥാ – ജാം’ സീനിന് കേരളത്തില്‍ വലിയ സ്വീകാര്യതയുണ്ടായി എന്നതറിയാമോ? എന്ന ചോദ്യത്തിന് ഗിരിജ ഇങ്ങനെ ഉത്തരം നല്കി.
“ആ സിനിമയുടെ ടീം വളരെ നല്ലതായിരുന്നു. എല്ലാവരും പ്രിയദര്‍ശന്റെ സുഹൃത്തുക്കളും. കഴിവുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍. അവരുടെ എനെര്ജിയാണ് ആ സിനിമയുടെ വിജയം. പിന്നെ ‘ഗാഥാ ജാം’ സീന്‍ ഇങ്ങനെ സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ ഒരു ഇന്നസെന്‍സ് ഉള്ളത് കൊണ്ടാണ്. അതില്‍ കളി തമാശയുണ്ട്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിന്റെതാണ്. പൂര്‍ണതയുള്ള അദ്ദേഹത്തിന്റെ അഭിനയത്തിന്റെയാണ്.”
Read Full Text of Girija Shettar Interview Here: ‘ഗാഥാ ജാം’, ഇതാ ഇവിടെയുണ്ട്
മലയാളികളുടെ പ്രിയനടന് മോഹന്‍ലാലിനു നാളെ അറുപതു വയസ്സ് തികയും. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും.
Read Here: Mohanlal Birthday: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍, ജന്മദിനം ആഘോഷമാക്കാന്‍ മലയാളം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook