മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കായിരുന്നു ഒരാഴ്ച മുമ്പത്തെ ചര്‍ച്ചാ വിഷയം. ചര്‍ച്ചകളൊന്നു ചൂടാറി വരുമ്പോളേക്കും വീണ്ടും ലാലേട്ടനെത്തി, പുത്തന്‍ പുതിയ ലാലേട്ടന്‍. ഇത്തവണ ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ക്ക് ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍ നേര്‍ന്നു.

ഒടിയനുവേണ്ടി 51 ദിവസത്തിനുള്ളില്‍ 18 കിലോയോളമാണ് മോഹന്‍ലാല്‍ കുറച്ചത്. ഒരാഴ്ചമുമ്പ് എറണാകുളം ഇടപ്പള്ളിയിലെ മൈ ജിയുടെ ഷോറൂം ഉദ്ഷാടനത്തിനെത്തിയ താരത്തെ കണ്ട് ആരാധകര്‍ ആവേശം കൊണ്ടു. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് ആരാധകരോട് പറഞ്ഞ വാക്ക് മോഹന്‍ലാല്‍ പാലിച്ചു.

മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ഒടിയനില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ