കൊച്ചി ഇടപ്പളളിയിൽ മൈ ജിയുടെ ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മോഹൻലാലിന്രെ ഒടിയൻ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയത്. ക്ലീൻ ഷേവിൽ ശരീരഭാരം കുറച്ച് പുതുരൂപത്തിലെത്തിയ ലാലേട്ടനെ കണ്ട് ആരാധകർക്ക് വിശ്വസിക്കാനായില്ല. അന്നു തുടങ്ങിയ മോഹൻലാലിന്റെ ഒടിയൻ ലുക്കിന്റെ ചർച്ചയ്ക്ക് ഇപ്പോഴും ഒട്ടും കുറവ് വന്നിട്ടില്ല.

മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ 2016 പുരസ്കാരം ഏറ്റവു വാങ്ങാനെത്തിയപ്പോഴുളള മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ക്ലീവ് ഷേവൊക്കെ മാറി കുറ്റിത്താടിയിൽ നല്ല ഊർജസ്വലനായി എത്തിയാണ് മോഹൻലാൽ ആരാധകർക്ക് സർപ്രൈസ് നൽകിയത്. മോഹൻലാലിന്റെ പുതിയ ലുക്ക് കണ്ട ഫാസിലിന്റെ പ്രതികരണം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ആദ്യം കണ്ട പയ്യനെ ഓർമ വരുന്നു” എന്നായിരുന്നു.

എനിക്ക് ഒരു രഹസ്യ അജന്‍ഡകളുമില്ല. ദുരുദ്ദേശങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ സന്ദര്‍ഭങ്ങളിലും എന്‍റെ പ്രതികരണങ്ങള്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ആയിരുന്നു. അതിന്‍റെ ഫലമോ പ്രതിഫലനമോ ഞാന്‍ ഓര്‍ക്കാറില്ല, ചിന്തിക്കാറില്ല. ബഹുമതികള്‍ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. നിരൂപണങ്ങള്‍ എന്നെ തളര്‍ത്തിയിട്ടുമില്ല. മനഃസാക്ഷിയുടെ വഴിയാണ് എന്നെ നയിക്കുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ പറഞ്ഞു.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹൻലാൽ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹൻലാൽ ആരാധകരോട് പറഞ്ഞിരുന്നു. ഒടിയന്റെ അവസാന ഷെഡ്യൂൾ ജനുവരി 5 ന് ആരംഭിക്കും.

ചിത്രം കടപ്പാട്: മോഹൻലാൽ ഫാൻസ് ക്ലബ് പേജ്

ചിത്രം കടപ്പാട്: മോഹൻലാൽ ഫാൻസ് ക്ലബ് പേജ്

ചിത്രം കടപ്പാട്: മോഹൻലാൽ ഫാൻസ് ക്ലബ് പേജ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ