/indian-express-malayalam/media/media_files/uploads/2023/06/Mohanlal-Malaikottai-Vaaliban.jpg)
Mohanlal Malaikottai Location Stills
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബൻ.' ലിജോയും മോഹൻലാലും ആദ്യമായി കൈകോർക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' പ്രഖ്യാപിക്കപ്പെട്ട അന്നു മുതൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. മോഹൻലാൽ എന്ന നടനെ ലിജോ എന്ന സംവിധായകൻ എങ്ങനെയാവും ഉപയോഗപ്പെടുത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം രാജസ്ഥാനിലായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മുടി നെറുകയിൽ വാരി കെട്ടിയ മോഹൻലാലിന്റെ ലുക്ക് ആരുടെയും ശ്രദ്ധ കവരും.
#MalaikottaiVaaliban Location Still !! pic.twitter.com/Tbw3wQ7Q96
— ForumKeralam (@Forumkeralam2) June 16, 2023
ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെയാണ് പൂർത്തിയായത്.
'മലൈക്കോട്ടൈ വാലിബൻ' പൂർത്തിയാക്കിയ ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിന്റെ ചിത്രവും വൈറലായിരുന്നു. മോഹൻലാലിന്റെ ചുംബനം ലിജോയുടെ സംവിധാന മികവിലുള്ള താരത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.