/indian-express-malayalam/media/media_files/2025/08/26/mohanlal-hridayapoorvam-2025-08-26-13-18-04.jpg)
Mohanlal's Hridayapoorvam: ആഗോള തലത്തിൽ 100 കോടി കളക്ഷൻ എന്ന നേട്ടം പിന്നിട്ടാണ് മോഹൻലാലിന്റെ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം ടെലിവിഷനിലെത്തിയത്. ടെലിവിഷനിലും വലിയൊരു നേട്ടം ഹൃദയപൂർവം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹൃദയപൂർവത്തിന് 9.4 ടിവിആർ ആണ് ലഭിച്ചത്.
2025ൽ ഇറങ്ങിയ മലയാളം സിനിമകളിൽ ടിവിആറിൽ മൂന്നാമതാണ് ഹൃദയപൂർവം. ലോക, തുടരും എന്നീ സിനിമകൾ ആണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ടിവിആറിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ രണ്ട് മോഹൻലാൽ സിനിമകളാണ് എന്ന പ്രത്യേകതയും ഉണ്ട്. മോഹൻലാലിന്റെ മിനിസ്ക്രീൻ ഓഡിയൻസിന്റെ പവറാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.
Also Read: നേർക്കുനേർ ബിജു മേനോനും ജോജുവും, ഒരു ഡീസന്റ് വാച്ച്; വലതുവശത്തെ കള്ളൻ റിവ്യൂ
2025 ഓഗസ്റ്റ് 28ന് ആണ് ഹൃദയപൂർവം റിലീസ് ചെയ്തത്. മോഹൻലാലിനെ കൂടാതെ മാളവിക മോഹൻ, സംഗീത മാധവൻ, സംഗീത് പ്രതാപ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സെപ്തംബർ 26ന് ആണ് ഹൃദയപൂർവം ജിയോഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹോട്സ്റ്റാറിൽ ഹൃദയപൂർവം ലഭ്യമാണ്.
Also Read: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ
ഹൃദയമാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയനായ കഥാപാത്രമായാണ് ഹൃദയപൂർവത്തിൽ മോഹൻലാൽ എത്തുന്നത്. ഡോണറിന്റെ കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് മോഹൻലാലും സംഗീത് പ്രതാപും പുനെയിലേക്ക് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
Also Read: ധുരന്ധർ 2 നെറ്റ്ഫ്ളിക്സിലില്ല; ജിയോഹോട്സ്റ്റാറിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങൾ
നവാഗതനായ സോനു ടി.പിയുടേതാണ് ഹൃദയപൂർവത്തിന്റെ തിരക്കഥ. 2024ന് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന സിനിമയായി ഇത് മാറി. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളും ഹൃദയം നൽകിയ ഡോണറുടെ കുടുംബവും തമ്മിലുള്ള യഥാർഥ ജീവിതത്തിലെ ആത്മബന്ധങ്ങളുടെ ഉദാഹരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൃദയപൂർവം സിനിമ ഒരുക്കിയത് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.
Read More: ഇന്ദ്രൻസാണ് താരം; 'ആശാൻ' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us