scorecardresearch

Bigg Boss: അവർ ഒരുമിച്ച്  ഒരേ വേദിയിൽ; ഇതിൽ കൂടുതൽ എന്തുവേണമെന്ന് ബിഗ് ബോസ് പ്രേക്ഷകർ

ബിഗ് ബോസ് അവതാരകർ ഒരേ വേദിയിൽ, താരത്തിളക്കത്തിൽ 'സൗത്ത് അൺബൗണ്ട്'. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിച്ചു

ബിഗ് ബോസ് അവതാരകർ ഒരേ വേദിയിൽ, താരത്തിളക്കത്തിൽ 'സൗത്ത് അൺബൗണ്ട്'. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിച്ചു

author-image
Entertainment Desk
New Update
Bigg Boss Union get together Mohanlal Vijay Sethupathi Nagarjuna

മോഹൻലാൽ, നാഗാർജുന, വിജയ് സേതുപതി - തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഈ സൂപ്പർതാരങ്ങൾ വെറും അഭിനേതാക്കൾ മാത്രമല്ല, 'ബിഗ് ബോസ്' റിയാലിറ്റി ഷോയുടെ മുഖങ്ങൾ കൂടിയാണ്. മലയാളം, തെലുങ്ക്, തമിഴ് ബിഗ് ബോസ് പതിപ്പുകളുടെ അവതാരകരായ ഈ മൂന്ന് താരങ്ങളും ഒന്നിച്ച് വേദിയിലെത്തിയ ഹൃദയസ്പർശിയായ നിമിഷങ്ങൾക്കാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ 'സൗത്ത് അൺബൗണ്ട്' സാക്ഷ്യം വഹിച്ചത്.

Advertisment

Also Read: നീലാംബരിയായി മനസ്സിൽ കണ്ടത് ഐശ്വര്യ റായിയെ, എന്നാൽ സംഭവിച്ചത് ഇതാണ്

ചൊവ്വാഴ്ച ചെന്നൈ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ വെച്ച് നടന്ന 'സൗത്ത് അൺബൗണ്ട്' പരിപാടിക്കിടെ മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിച്ചു. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് ഇരുവരും ചേർന്ന് പൊന്നാട അണിയിച്ചത് ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.

Also Read: Kalamkaval Box Office: 4 ദിവസം, 50 കോടി; ബോക്സ് ഓഫീസിൽ കളംനിറഞ്ഞ് 'കളങ്കാവൽ'

സൗത്ത് അണ്‍ബൗണ്ടിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുള്ള നിരവധി സെലിബ്രിറ്റികൾ എത്തിച്ചേർന്നിരുന്നു.  കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി, നാഗാര്‍ജുന, നിവിന്‍പോളി എന്നിവർക്കൊപ്പം തമിഴ്‌നാട്  ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ, ഉർവശി, റഹ്മാൻ, രജത് കപൂർ, നരേൻ, വിനീത്,  പ്രിയാമണി, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ലിയോണ ലിഷോയ്, ഗൗരി കിഷൻ, റംസാൻ, അനുമോൾ, അജു വർഗീസ്,  സംവിധായകരായ മിഥുൻ മാനുവൽ, ജീത്തു ജോസഫ്, ഗാനരചയിതാവായ വിനായക് ശശികുമാർ തുടങ്ങിയവരും പങ്കെടുത്തു.

Also Read: മോഹൻലാലിനൊപ്പമുള്ള നിവിന്റെ പ്രൈവറ്റ് ജെറ്റ് യാത്രയ്ക്ക് പിന്നിൽ

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രധാന വ്യക്തികളെല്ലാം ഒരുമിച്ച ഈ പരിപാടി, ജിയോ ഹോട്ട്സ്റ്റാറിൻ്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും പ്രാദേശിക സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. 

Also Read: New OTT Release: ഒടിടിയിൽ വമ്പൻ റിലീസുകൾ; പുത്തൻ ചിത്രങ്ങൾ എവിടെ, എപ്പോൾ കാണാം?

Vijay Sethupathi Mohanlal Nagarjuna Akkineni Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: