തടി കുറച്ച്, വയറും കുറച്ച് ഇപ്പോള്‍ ഒരു പത്ത് വയസ് കുറഞ്ഞതായി തോന്നും മോഹന്‍ലാലിനെ കണ്ടാല്‍. വെറുതെയല്ല, ജിമ്മില്‍ അഹോരാത്രം പരിശീലനമാണ് സൂപ്പര്‍സ്റ്റാര്‍. ഇന്നിതാ പരിശീലകനൊപ്പമുളള ചിത്രം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

മുമ്പും വര്‍ക്കൗട്ട് ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര കായികമന്ത്രി രാര്ജവര്‍ധന്‍ റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് സെഷനുകളുടെ ആരംഭം.

Read More: കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍; ഡംബല്‍ കൈയ്യിലേന്തിയ ചിത്രം വൈറല്‍

പിന്നീട് പലപ്പോഴായി ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഒടിയന്‍ എന്ന ചിത്രത്തിനായി വലിയ രീതിയില്‍ മോഹന്‍ലാല്‍ ഭാരം കുറച്ചിരുന്നു. പ്രണവിനൊപ്പം പരിശീലനം നടത്തുന്ന ചിത്രവും ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Read More: വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ല; ഫിറ്റ്നസ് ചലഞ്ചുമായി ലാലേട്ടന്‍ മുന്നോട്ടുതന്നെ

നിലവില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ ലുക്കിനും വലിയ കൈയ്യടിയാണ് ആരാധകര്‍ക്കിടയില്‍. ചിത്രത്തിന്റെ ട്രെയിലറിന് റെക്കോര്‍ഡ് കാഴ്ചയാണ് യൂടൂബില്‍. ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തും. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, വിവേക് ഒബ്രോയ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ