ആരാധകരെ കണ്ണിറുക്കി വീഴ്ത്തി മോഹൻലാൽ. കായംകുളം കൊച്ചുണിയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹൻലാലിന്രെ ഭാവ പ്രകടനം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. നിവിൻ പോളിയാണ് നായകൻ.

രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറഞ്ഞു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി.

ചിത്രത്തിനായി 15 ദിവസത്തിലേറെ ദിവസങ്ങളുടെ കാള്‍ഷീറ്റാണ് മോഹന്‍ലാല്‍ നല്‍കിയിട്ടുള്ളത്. മോഹന്‍ലാലും നിവിന്‍പോളിയും തിരശ്ശീലയില്‍ ഒരുമിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. കേക്ക് മുറിച്ച് നിവിന്‍ പോളി ലാലേട്ടനും, ലാലേട്ടന്‍ നിവിന്‍ പോളിക്കും നല്‍കുന്ന ഫോട്ടോകൾ വൈറലായിക്കഴിഞ്ഞിരുന്നു.

ബോബി- സഞ്ജയ് ആണ് തിരക്കഥ. നാല്‍പതു കോടിക്ക് മുകളില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നത്. ബാബു ആന്റണി, സണ്ണി വെയ്ന്‍, പ്രിയാ ആനന്ദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ