മധുരമീ നാൽപ്പത്; മോഹൻലാലിന് ഓസ്ട്രേലിയയിൽ നിന്നൊരു സ്നേഹസമ്മാനം

മോഹൻലാലിന്റെ​അഭിനയജീവിതത്തിലെ നിരവധി റീലുകളുമായി ഒരു കേക്ക്

mohanlal, mohanlal birthday, mohanlal age, mohanlal hits, mohanlal cake, മോഹൻലാൽ, indian express malayalam, IE malayalam

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെ 61-ാം ജന്മദിനാഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ് ആരാധകർ. മേയ് 21 നാണ് മോഹൻലാലിന്റെ ജന്മദിനം. ഇപ്പോഴിതാ, സർവ്വം മോഹൻലാൽ മയമാകുന്ന ഒരു കേക്കാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മോഹൻലാലിന്റെ 40 വർഷത്തിലേറെ നീണ്ട അഭിനയജീവിതത്തെ രേഖപ്പെടുത്തുന്ന ഒരു ഫിലിം റീൽ കേക്കാണ് ഒരുക്കിയിരിക്കുന്നത്. ഫുടൂർസ് ആസ്ട്രേലിയ എന്ന സൗഹൃദ കൂട്ടായ്മയാണ് ഈ കേക്കിനു പിന്നിൽ. എമീസ് ബേക്ക് ഹൗസ് മെൽബൺ ആണ് ഈ കേക്ക് ബേക്ക് ചെയ്തിരിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഇങ്ങോട്ട് ലൂസിഫർ വരെ നീളുന്ന മോഹൻലാലിന്റെ​അഭിനയജീവിതത്തിലെ നിരവധി റീലുകൾ കേക്കിലും കാണാം.

Read more: വരകളുടെ ഗന്ധർവ്വനൊപ്പം മിണ്ടിയും പറഞ്ഞും മോഹൻലാൽ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal film reel cake

Next Story
സാരിയിൽ മനോഹരിയായി നവ്യ നായർ, ചിത്രങ്ങൾnavya nairv, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express