scorecardresearch

'കൂട്ടരെ ഇനിയാണ് കളി'; റിലീസ് തിയ്യതി പ്രഖ്യാപിച്ച് ഒടിയന്റെ ടീസര്‍

ഒടിയന്‍ മാണിക്ക്യന്റെ ഒടിവേലകള്‍ കാണമല്ലേ എന്നു പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ എത്തുന്നത്

ഒടിയന്‍ മാണിക്ക്യന്റെ ഒടിവേലകള്‍ കാണമല്ലേ എന്നു പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ എത്തുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കുതിച്ചു പായാന്‍ ഒടിയന്‍ മാണിക്യന്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ മോഹന്‍ലാലിന്റെ ശബ്ദവും രംഗങ്ങളുമാണുള്ളത്. ഓ.. ഒടിയന്‍ എന്ന ബിജിഎമ്മിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്കിലെ അതേ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ടീസറിലുമെത്തുന്നത്. ഒടിയന്‍ മാണിക്ക്യന്റെ ഒടിവേലകള്‍ കാണമല്ലേ എന്നു പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോയിലെത്തുന്നത്. പഴയ വീടിന്റെ മുറ്റത്തു നിന്നും പുറത്തേക്ക് നടക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വന്‍ ബജന്റിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് മേന്മകള്‍ ടീസറിലും കാണാം. മോഹന്‍ലാല്‍ പല ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദീഖ്, മനോജ് ജോഷി, നരെയ്ന്‍, കൈലാഷ് തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ജയചന്ദ്രനാണ്.

ചിത്രത്തിന്റെ റിലീസ് തിയ്യതിയും ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒക്ടോബര്‍ 11 നായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക. പുലിമുരകനിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഒടിയന്റേയും സംഘട്ടനം സംവിധാനം ചെയ്യുന്നത്.

Advertisment
Mohanlal Odiyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: