അമ്മ മഴവില്ല് മെഗാ ഷോയിൽ വേദിയിൽ നൃത്തം ചെയ്തു കൊണ്ടിരുന്ന മോഹൻലാൽ താഴെ വീണത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ വീണിടത്തുനിന്നും ലാലേട്ടൻ എണീറ്റ് നൃത്തം തുടർന്നപ്പോൾ നിലക്കാത്ത കൈയ്യടി ശബ്ദമാണ് കേട്ടത്.

മോഹൻലാൽ തെന്നിവീണതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ലാലേട്ടൻ വീണതല്ല, വീഴ്ത്തിയതാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.  നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു ലാലേട്ടൻ.

നമിതയും മോഹൻലാലും ഡാൻസ് കളിച്ച് നീങ്ങവേ സ്റ്റേജിന്റെ ഇടതുവശത്ത് നിന്ന് ഹണിയും വരുന്നുണ്ടായിരുന്നു. . ഇതേസമയം, ഹണി റോസ് സ്റ്റേജിൽ തെന്നി വീണിരുന്നു. ഹണിയെ തട്ടി ലാലേട്ടനും താഴെ വീണു. ലാലേട്ടൻ താഴെ വീഴുന്നതു കണ്ട് ഷംന കാസിം പേടിച്ചുവെങ്കിലും ലാലേട്ടൻ എല്ലാവരെയും അതിശയപ്പെടുത്തി കൊണ്ട് എഴുന്നേറ്റ് നൃത്തം തുടർന്നു.

ലാലേട്ടനെ തളളിയിട്ടതാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ നിലത്തുവീണ ഹണിയെ തട്ടിയാണ് ലാലേട്ടൻ വീണതെന്ന് പുതിയ വീഡിയോ കാട്ടിത്തരുന്നു.

മോഹൻലാൽ വീണ വാർത്ത ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാക്കിയിരുന്നു. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരുക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്. അതിന് മറുപടിയായി രാവിലെ തന്നെ മോഹൻലാൽ തന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ