മോഹൻലാലും ഫഹദ് ഫാസിലും- രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന, അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന പ്രതിഭകൾ. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
രഞ്ജിത്ത് ചിത്രത്തിലാണ് ലാലും ഫഹദും ഒന്നിക്കുന്നതെന്നാണ് സൂചന. ലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചിരിക്കുകയാണ് ചിത്രത്തിൽ രഞ്ജിത്ത്. “ഒരു ഇതിഹാസവും ഇതിഹാസമായി മാറികൊണ്ടിരിക്കുന്ന താരവും മാസ്റ്റർ റൈറ്ററും,” എന്നാണ് ശങ്കർ രാമകൃഷ്ണൻ കുറിക്കുന്നത്.
View this post on Instagram
മുൻപ് ‘റെഡ് വൈൻ’ എന്ന ചിത്രത്തിൽ മോഹൻലാലും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നു. ഫഹദ് അവതരിപ്പിച്ച അനൂപ് എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാൻ വരുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്.
Read more: പ്രേമത്തിനു ശേഷം പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ; നായകൻ ഫഹദ്