അഞ്ച് മാസത്തിനുള്ളില്‍ അഞ്ച് വലിയ വിജയ ചിത്രങ്ങളോടെ ഹിറ്റ് ചാര്‍ട്ടില്‍ കയറിയ ഇന്ത്യയിലെ ഏക താരമായി മാറി മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമാ ഇന്ഡസ്ട്രികളില് ഇത് ആദ്യമായാണ് ഒരു താരത്തിന്റെ ചിത്രങ്ങള്‍ അഞ്ച് മാസത്തിനിടെ തുടര്‍ച്ചയായി വിജയം നുണഞ്ഞ് കോടികള്‍ കൊയ്തത്.
ഇതില്‍ രണ്ട് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറി എന്നതും ശ്രദ്ധേയമാണ്. നാല് തവണ ദേശീയ അവാര്‍ഡിന് അര്‍ഹനായി താരത്തിന്റെ മുന്‍ ചിത്രങ്ങളില്‍ പുലിമുരുകനാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. ഒപ്പം, ജനതാ ഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മാന്യംപുലി എന്നിവയാണ് ഹിറ്റ് ചാര്‍ട്ടില്‍ കയറിയത്.
ജനതാ ഗാരേജ്
2016ല്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായിരുന്ന ജനതാ ഗാരേജ് തെലുഗിലാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും ഉണ്ണിമുകുന്ദനും സഹതാരങ്ങളാണ്. കൊരട്ടല ശിവ സംവിധാനം ചെയ്ത 133 കോടി രൂപയാണ് വാരിയത്. 2016ല്‍ തെലുഗ് ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു ജനതാ ഗാരേജ്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ ആദ്യ 100 കോടി ചിത്രവും ജനതാ ഗാരേജാണ്.
ഒപ്പം
സെപ്റ്റംബര്‍ 8ന് റിലീസായ ഒപ്പം 2016ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രമാണ്. ഇതിന്റെ ഒരാഴ്ച്ച കഴിഞ്ഞാണ് ജനതാ ഗാരേജ് റിലീസ് ചെയ്തത്. പ്രിയദര്ശനോടൊത്ത് മോഹന്‍ലാലിന്റെ 22ആമത്തെ ചിത്രമായ ഒപ്പം മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി മാറി. ചിത്രത്തിന്റെ 125ആം ദിവസം കടന്നപ്പോള്‍ 68 കോടി രൂപയാണ് ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണ സംരംഭത്തിന് ലഭിച്ചത്.
പുലിമുരുകന്
ദസറയോട് അനുബന്ധിച്ച് റിലീസ് ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകന് 2016ലെ മൂന്നാം ഹിറ്റും മലയാളത്തിലെ എക്കാലത്തേയും മെഗാഹിറ്റുമായി മാറി. വൈശാക് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യം 100 കോടി ക്ലബ്ബിലെത്തിയ ചിത്രമായും മാറി. ഇന്ത്യ, ദുബായ്, ബ്രിട്ടന്, അമേരിക്ക എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മോഹന്‍ലാല്‍ വേട്ടക്കാരനായെത്തിയ ചിത്രം നേടി. ഇതിനകം 150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം കേരളത്തിലെ ചില തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മാന്യംപുലി
2016 ഡിസംബര്‍ 2നാണ് പുലിമുരുകന് ഡബ്ബ് ചെയ്ത് തെലുഗില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആന്ധ്രയിലേയും തെലങ്കാനയിലേയും 500 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് രാം ചരണ്‍ ചിത്രമായ ദ്രുവ റിലീസിനെത്തിയത്. ഈ വെല്ലുവിളിയെ മറികടന്ന ചിത്രം തെലുഗിലും വന്‍ ഹിറ്റായി മാറി.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
2017ലെ ആദ്യ മമോഹന്ലാല് ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. തുടരെത്തുടരെ നാല് ഹിറ്റുകള്‍ സമ്മാനിച്ചത് കൊണ്ട് തന്നെ ഈ ചിത്രവും വന്‍പ്രതീക്ഷകളോടെയാണ് ആരാധകര്‍ വരവേറ്റത്. 2017ലെ ആദ്യ ഹിറ്റ് ചിത്രമായി ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മാറി. അഞ്ഞ് മാസത്തിനിടെ ഹിറ്റായ അഞ്ചാം ചിത്രം ഒരു മാസത്തിനകം 30 കോടി കളക്ഷന്‍ കവിഞ്ഞു.