/indian-express-malayalam/media/media_files/uploads/2023/06/Mohanlal.jpg)
മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന് വിശ്വസനീയമായ വൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചതായി ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ജൂൺ അവസാനത്തോടുകൂടി ചിത്രീകരണം പൂർത്തിയാകും. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്വീറ്റിലുണ്ട്.
As per reliable sources @Mohanlal is playing dual role in #LijoJosePellissery’s #MalaikottaiVaaliban!
— Sreedhar Pillai (@sri50) May 31, 2023
The shoot of the film is making brisk progress in a Chennai studio and should be wrapped up by end June. Likely to be a Christmas release. #Mohanlalpic.twitter.com/wsfs7dL0T9
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കട്ടത്താടിയും ഇടിവളയുമൊക്കെ അണിഞ്ഞ് ഗുസ്തിക്കാരൻ ലുക്കിലായിരുന്നു മോഹൻലാൽ. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനുശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.