/indian-express-malayalam/media/media_files/2026/01/14/drishyam-3-2026-01-14-18-05-49.jpg)
Drishyam 3 release date
ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ 'ദൃശ്യം'. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും ബ്ലോക്ബസ്റ്റർ വിജയം നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.
ഇപ്പോഴിതാ, കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദൃശ്യം 3ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കളായ ആശീര്‍വാദ് സിനിമാസ്. ഈ വർഷം ഏപ്രിൽ 2 ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തും. ദൃശ്യം 1,2 ഭാഗങ്ങളിലെ ചില രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയ്ക്കൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ദൃശ്യം 3 എപ്പോൾ എത്തും? വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്
ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററിലെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Also Read: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ
2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം - ദി റിസംഷന്‍ എന്ന പേരിൽ 2021 ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Read More: 4 വർഷത്തിനു ശേഷമുള്ള ജോർജ് കുട്ടിയെ ആണ് ദൃശ്യം 3ൽ കാണുക: ജീത്തു ജോസഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us