/indian-express-malayalam/media/media_files/uploads/2020/05/mohanlal-10.jpg)
മോഹൻലാൽ എന്ന നടനെ സംബന്ധിച്ചിടത്തോളം മൂന്നു പ്രധാനപ്പെട്ട പ്രൊജക്റ്റുകളാണ് പൈപ്പ് ലൈനിൽ ഉള്ളത്. കോവിഡ് പ്രതിസന്ധിയിൽ സിനിമാലോകം മൊത്തം അനിശ്ചിതാവസ്ഥയിൽ ആയതോടെ ഈ ചിത്രങ്ങളുടെ ഭാവിയെന്താവുമെന്ന കാര്യത്തിലും ആശങ്കകൾ ഏറെയാണ്. ഈ ചിത്രങ്ങളെ കുറിച്ചും റിലീസ് സാധ്യതകളെ കുറിച്ചും പിറന്നാൾ ദിനത്തിൽ മോഹൻലാൽ മാധ്യമങ്ങളോട് സംസാരിച്ചു.
ദൃശ്യം 2
ദൃശ്യത്തിന് രണ്ടാം ഭാഗമെന്ന ആശയം പെട്ടെന്ന് വന്നതാണ്. എന്നാൽ ആദ്യം ഷൂട്ട് ചെയ്യുക ദൃശ്യമാണ്. ലോക്ക്‌ഡൗൺ കഴിഞ്ഞാൽ ഉടനെ ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം2 വളരെ ത്രില്ലിങ് ആവുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.
മരക്കാർ
റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് വ്യക്തമായ ഉത്തരം തരാൻ ആവില്ല. ലോകം മുഴുവൻ ശരിയായാൽ മാത്രമേ സിനിമാലോകവും സജീവമാകൂ. എന്റർടെയിൻമെന്റ് ഇൻഡസ്ട്രി, സ്പോർട്സ്, ടൂറിസം ഒക്കെ ഇപ്പോൾ അടിയിൽ പെട്ടു കിടക്കുകയാണ്. എല്ലാം പഴയതുപോലെയാവാൻ സമയമെടുക്കും. മരക്കാർ ഇറങ്ങാൻ കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം തിയേറ്ററുകൾ തുറന്നിട്ട് കാര്യമില്ല, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട ചിത്രമാണത്. അതിന് സമയെടുക്കും.
ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചും ഡിജിറ്റൽ റിലീസ് സാധ്യതകളെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളും മോഹൻലാൽ പങ്കുവച്ചു.തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ചിത്രീകരിച്ച സിനികള്‍ മറ്റ് "പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാതെ കാത്ത് വയ്ക്കുന്നാണ് മാന്യത. ഒടിടി (ഓവർ ദി ടോപ്) പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടിയെടുത്ത സിനിമകള്‍ അവിടെ റിലീസ് ചെയ്യട്ടെ. സിനിമ നടീനടന്മാരുടേത് മാത്രമല്ല, ആയിരക്കണക്കിനുപേരുടെ ആശ്രയമാണ്. ഓണ്‍ലൈനിനായി മാത്രം സിനിമകള്‍ വരട്ടെ."
ബറോസ്
വലിയ പ്രൊജക്റ്റാണ് ബറോസ്. മുന്നോട്ട് എന്തുവേണമെന്ന ആലോചനകളിലാണ് ഇപ്പോൾ.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ത്രീ ഡി ചിത്രമായാണ് ബറോസ് ഒരുങ്ങുക. ചെന്നൈ സ്വദേശി പതിമൂന്നു വയസ്സുകാരന്‍ പിയാനോ വാദകന്‍ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിനു സംഗീതം ഒരുക്കുക.
ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്. ബറോസ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ‘ബറോസ്സി’ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്. നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.
പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ. ഒപ്പം ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലുമുണ്ട്. ഈ ദിവസം അമ്മ അടുത്തില്ലെന്നത് വളരെ മിസ് ചെയ്യുന്നുവെന്നും വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ദിവസമാണ് തനിക്കിതെന്നും താരം പറഞ്ഞു.
Read more: Mohanlal Birthday: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍, ജന്മദിനം ആഘോഷമാക്കാന്‍ മലയാളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.