ഒടിയന്‍ ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.

മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തതോടെ ഇന്നത്തെ പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന്‍ ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമാകുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഒടിയന്റെ ടീസര്‍ പുറത്തുവന്നതോടെ ചിലരെങ്കിലും നെറ്റിചുളിച്ചത് അസ്വാഭാവികമായ ഇതേ ഗെറ്റപ്പ് കണ്ടാണ്. സ്പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പൊതുപരിപാടിയില്‍ ലുക്ക് വെളിപ്പെടുത്തിയതോടെ സംശയങ്ങളും തീരുമെന്നാണ് കരുതുന്നത്.

അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

മീശ പിരിച്ചുള്ള ലാലേട്ടന്റെ ഹിറോയിസമാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നും സംവിധായകൻ പറയുന്നു. വൻ വരവേൽപ്പാണ് ആരാധകർ ഒടിയന്റെ ടീസറിനു നൽകിയിരിക്കുന്നത്. 2018 ജനുവരി 5ഓടെയാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയൻ ചെറുപ്പമായിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ