രാഷ്ട്രീയം, സിനിമ എന്നു തുടങ്ങി വിവാദവാർത്തകളിൽ നിന്നു വരെ ഒരു ചിരിയ്ക്കുള്ള കോളൊരുക്കുന്നവരാണ് ട്രോളൻമാർ. മോഹൻലാൽ സംവിധായകനാവുന്നു എന്ന വാർത്തകൾ പുറത്തുവന്നു നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പൃഥിയ്ക്കും മോഹൻലാലിനും പുറമെ മമ്മൂട്ടിയും സംവിധായകനാവുമോ? എന്ന ചോദ്യവും ചിന്തയും പങ്കുവെയ്ക്കുന്ന നിരവധി ട്രോളുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

mohanlal, barroz, mohanlal director, mohanlal direction, mohanlal movie barroz, barroz movie, barroz mohanlal, mohanlal news, mohanlal latest news, mohanlal, prithviraj, lucifer, mohanlal turning director, മോഹന്‍ലാല്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം, Mohanlal, Mohanlal Barroz, Mammootty, Minister Raja, Prithviraj, മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ബറോസ്സ്, മിനിസ്റ്റർ രാജ, ഐഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian Express Malayalam, IE Malayalam

‘ആദ്യം പൃഥി, പിന്നെ മോഹൻലാൽ, ഇനി ഞാനായിട്ട് കുറയ്ക്കേണ്ട- മിനിസ്റ്റർ രാജ സംവിധാനം ചെയ്ത് തുടക്കമിട്ടാലോ’ എന്നു ചിന്തിക്കുന്ന മമ്മൂട്ടിയെയാണ് ഒരു കൂട്ടം ട്രോളന്മാർ അവതരിപ്പിക്കുന്നത്. മറ്റൊരു കൂട്ടർ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടിയെ സ്വപ്നം കാണുകയാണ്. അതേ സമയം, പൃഥ്വിരാജ് ‘ലൂസിഫർ’ പ്രമോഷൻ സമയത്ത് നൽകിയ അഭിമുഖത്തിലെ ഡയലോഗുകൾ ഏറ്റെടുത്താണ് മറ്റൊരുവിഭാഗം ട്രോളുകൾ.

‘ബറോസ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് താനെന്ന കാര്യം മോഹൻലാൽ തന്നെയാണ് തന്റെ ബ്ലോഗിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥ പറയുന്ന ചിത്രം ത്രിഡി ഫോർമാറ്റിലാാണ് ഒരുക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ.

‘ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും’ മോഹൻലാൽ പറഞ്ഞു. മോഹന്‍ലാല്‍ തന്നെയാകും ബറോസ്സ് ആവുക. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.

Read more: ഇത് കാലത്തിന്റെ കൈനീട്ടം; മോഹൻലാലിന് ആശംസകളുമായി മഞ്ജു വാര്യർ

അതേസമയം, മോഹൻലാൽ സംവിധായകനാവുന്നു എന്ന വാർത്തയെ സന്തോഷപൂർവ്വം എതിരേൽക്കുകയാണ് സിനിമാലോകവും. പൃഥ്വിരാജും മഞ്ജുവാര്യരും ടൊവിനോ തോമസും അജു വർഗ്ഗീസുമെല്ലാം താരത്തിന്റെ സംവിധാനസംരഭത്തെ സ്വാഗതം ചെയ്തു കൊണ്ട് ആശംസകൾ അർപ്പിച്ചിരിക്കുകയാണ്. “ഒടുവിൽ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടൻ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാർത്തയുടെ ഉയിർപ്പ്. ലാലേട്ടന് ആശംസകൾ, അഭിനന്ദനങ്ങൾ,” മഞ്ജുവാര്യർ കുറിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook