ലാലുവിന് ആശംസകളുമായി ഇച്ചാക്ക; ‘ബറോസ്’ പൂജ ചിത്രങ്ങള്‍, വീഡിയോ

പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ നടൻ ദിലീപ് തുടങ്ങി നിരവധി താരങ്ങളാണ് ബറോസിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തത്.

Mohanlal, Barroz movie, Mammootty

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ നടൻ മോഹൻലാൽ ഇന്നു മുതൽ സംവിധായകന്റെ കുപ്പായത്തിൽ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ നടൻ ദിലീപ് തുടങ്ങി നിരവധി താരങ്ങളാണ് ബറോസിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തത്.

അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേരാണ് ബറോസിന് ആശംസകളുമായി എത്തിയത്. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ‘മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ’, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹൻലാൽ മറുപടിയും നൽകി.

Barroz, Barroz movie, Barroz shooting, Barroz pre-production, Mohanlal Barroz, Barroz: Guardian of D'Gama's Treasure, Barroz and Mohanlal Barroz, Barroz movie, Barroz shooting, Barroz pre-production, Mohanlal Barroz, Barroz: Guardian of D'Gama's Treasure, Barroz and Mohanlal Barroz, Barroz movie, Barroz shooting, Barroz pre-production, Mohanlal Barroz, Barroz: Guardian of D'Gama's Treasure, Barroz and Mohanlal

Mohanlal, Barroz movie, Mammootty

‘സര്‍, വളരെ നന്ദിയോടെ ഞാന്‍ താങ്കളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ സ്വീകരിക്കുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി’, എന്നാണ് മോഹൻലാൽ കുറിച്ചത്.

 

View this post on Instagram

 

A post shared by Vishnu K Narayanan (@vishnunelladu)

 

View this post on Instagram

 

A post shared by AKDFWA (@dileep_welfare_association)

നടൻ സുരേഷ് ഗോപിയും മോഹൻലാലിന് ആശംസകൾ നേർന്നു. “അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാൻ കഴിയും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും! ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം,” സുരേഷ് ഗോപി കുറിച്ചു.

ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു. മോഹന്‍ലാലിന്റെ ദീര്‍ഘകാല സുഹൃത്ത് ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

Read Here: Mohanlal Barroz film: ബറോസിൽ സ്പാനിഷ് താരങ്ങളും; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മോഹൻലാൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal directorial debut barroz begins today

Next Story
എൻ ചെല്ലക്കുട്ടിയേ; കുഞ്ഞുവാവയെ താലോലിച്ച് ശ്രീനിഷ്Pearle Maaney, Srinish Aravind, Srinish Aravind daughter, Pearle Maaney blessed with a baby girl, Pearle Maaney daughter, Pearle Maaney Srinish Aravind, Pearle Maaney baby mamma dance, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com