വിസ്മയിപ്പിച്ച് വിസ്മയ; തായ് ആയോധകലയിൽ തിളങ്ങി താരപുത്രി

തായ് ആയോധന കലയിൽ തിളക്കമാർന്ന പ്രകടനമാണ് വിസ്മയ കാഴ്ചവയ്ക്കുന്നത്

vismaya mohanlal, വിസ്മയ മോഹൻലാൽ, mohanlal daughter, മോഹൻലാലിന്റെ മകൾ, pranav mohanlal, ie malayalam, ഐഇ മലയാളം

അച്ഛനെയും ചേട്ടനേയും പോലെ, മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് സിനിമ അഭിനയത്തിനോടല്ല പ്രിയം. എഴുത്തിന്റെയും വരകളുടെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ് വിസ്മയ. ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് ഏറെ താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്. താരപുത്രി പങ്കുവച്ച പുതിയ വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

 

View this post on Instagram

 

@fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

 

View this post on Instagram

 

@fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയ ആഗ്രഹിച്ചത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ.

View this post on Instagram

A post shared by Maya Mohanlal (@mayamohanlal) on

എഴുത്താണ് വിസ്മയയുടെ മറ്റൊരിഷ്ടം. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

 

View this post on Instagram

 

@tony_lionheartmuaythai @fitkohthailand

A post shared by Maya Mohanlal (@mayamohanlal) on

തായ്‌ലൻഡിലാണ് ഇപ്പോൾ വിസ്മയയുളളത്. അവിടെ ആയോധനകല അഭ്യസിക്കുകയാണ് വിസ്മയ. ആക്ഷൻ രംഗങ്ങളിലെ അച്ഛന്റെയും ചേട്ടൻ പ്രണവിന്റെയും മെയ്‌വഴക്കത്തിനൊപ്പം തന്നെയാണ് വിസ്മയയുടെ പ്രകടനവും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Read more: ഞാനും പ്രണവിനെ പോലെ സിനിമയിൽ പെട്ടുപോയതാണ്: മോഹൻലാൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal daughter vismaya latest instagram video

Next Story
രോഗത്തെ അതിജീവിച്ചു, ഈ യുദ്ധം ജയിച്ച് പുറത്തുവന്നതിൽ സന്തോഷിക്കുന്നു: സഞ്ജയ് ദത്ത്sanjay dutt, sanjay dutt cancer, sanjay dutt recovers cancer, sanjay dutt health, sanjay dutt twitter, sanjay dutt instagram, sanjay dutt health update, sanjay dutt latest, സഞ്ജയ് ദത്ത്, cinema news malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com