scorecardresearch
Latest News

ഡാൻസ് കളിച്ചും ചേട്ടനൊപ്പം മണാലിയിൽ ചുറ്റി കറങ്ങിയും വിസ്മയ മോഹൻലാൽ; വീഡിയോ

മണാലിയിൽ അവധിക്കാലം ചെലവഴിക്കുകയാണ് വിസ്മയയും പ്രണവും

vismaya mohanlal, വിസ്മയ മോഹൻലാൽ, Pranav Mohanlal with Vismaya, mohanlal daughter, Pranav Manali photos, Manali travel, മോഹൻലാലിന്റെ മകൾ, pranav mohanlal

ഒരു നീണ്ട അവധിക്കാലം മണാലിയിൽ ചെലവഴിക്കുകയാണ് മോഹൻലാലിന്റെ മക്കളായ വിസ്മയയും പ്രണവും. മണാലിയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

“അത്ര തണുപ്പില്ലെങ്കിൽ ഞാൻ ഇവിടെ കൂടുതൽ നാളുകൾ നിൽക്കുമായിരുന്നു. മനോഹരമായ സ്ഥലങ്ങൾ, മനോഹരമായ ആളുകൾ, മനോഹരമായ നായ്ക്കുട്ടികൾ, മികച്ച ചായ,” മണാലിയിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് വിസ്മയ കുറിക്കുന്നതിങ്ങനെ. ചേട്ടനൊപ്പം ഡാൻസ് കളിക്കുന്ന വിസ്മയയേയും വീഡിയോയിൽ കാണാം.

Read more: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വീഡിയോ

മണാലിയിൽ നിന്നുള്ള ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപും വിസ്മയ പങ്കുവച്ചിരുന്നു. ട്രക്കിംഗ് നടത്തിയും മലനിരകളിൽ ടെന്റ് അടിച്ച് താമസിച്ചുമൊക്കെ യാത്ര ആസ്വദിക്കുന്ന പ്രണവിനെയും വിസ്മയേയുമാണ് വീഡിയോയിൽ കാണാനാവുക.

അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയയ്ക്ക് ഇഷ്ടം. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ.

അച്ഛനെയും ചേട്ടനേയും പോലെ, വിസ്മയയ്ക്ക് സിനിമ അഭിനയത്തിനോടല്ല പ്രിയം. വരകളുടെയും എഴുത്തിന്റെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ് വിസ്മയ. ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് ഏറെ താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്.

എഴുത്താണ് വിസ്മയയുടെ മറ്റൊരിഷ്ടം. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal daughter vismaya dancing travel photos with pranav at manali