ചേട്ടൻ പ്രണവിനെ പോലെയല്ല, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മോഹൻ ലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളെല്ലാം മായ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ചേട്ടനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള പുതുവർഷാഘോഷത്തിന്റെ ചിത്രമാണ് മായ പങ്കു വച്ചിരിക്കുന്നത്.
Read More: 22 കിലോ കുറഞ്ഞ അനുഭവം പങ്കു വച്ച് മായ മോഹൻലാൽ
View this post on Instagram
നാളുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ശരീരഭാരം കുറച്ച അനുഭവം അടുത്തിയെയായിരുന്നു മായ പങ്കുവച്ചിരുന്നത്. തായ്ലൻഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് ഇരുപത്തിയെട്ടുകാരിയായ വിസ്മയ ശരീര ഭാരം കുറച്ചത്. 22 കിലോ ഭാരം കുറയ്ക്കാനായതായി വിസ്മയ ഇൻസ്റ്റഗ്രാം പോസിറ്റിൽ പറഞ്ഞിരുന്നു. ഫിറ്റ് കോഹിന് നന്ദിയും അറിയിച്ചു.
“ഫിറ്റ് കോഹ് തായ്ലൻഡില് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു. കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു,” വിസ്മയ കുറിച്ചു.
View this post on Instagram
“ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു. ആദ്യമായി ‘മ്യു തായ്’ പരീക്ഷിക്കുന്നത് മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നത് വരെ, നിങ്ങൾ ഒരു പോസ്റ്റ്കാർഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകൾ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല…,” തായ്ലൻഡിലെ അനുഭവങ്ങളെ വിസ്മയ ഇങ്ങനെ വിവരിക്കുന്നു.
“എന്റെ പരിശീലകൻ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. മികച്ച പരിശീലകൻ. ഓരോ ദിവസവും അദ്ദേഹത്തിന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നൽകുന്നതിൽ നിന്ന് തുടങ്ങുന്നു. എല്ലായ്പ്പോഴും എന്റെ പിന്തുണച്ച് നിൽക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” തന്റെ പരിശീലകനെക്കുറിച്ച് മായ പറഞ്ഞു.
View this post on Instagram
“പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചും മുന്നോട്ട് പോകാൻ എന്റെ തലച്ചോറിനെ മാറ്റിയെടുക്കാൻ പഠിപ്പിച്ചും കഠിനമാകുമ്പോൾ ഉപേക്ഷിക്കാതിരിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു. എനിക്ക് കഴിയില്ലെന്ന് സ്വയം തോന്നിയപ്പോൾ എനിക്ക് കഴിയുമെന്ന് അദ്ദേഹം എന്നെ കാണിച്ച എണ്ണമറ്റ സമയങ്ങളുണ്ട്.”
“അതെ, ഇത് ശരീരഭാരം കുറയ്ക്കുക എന്നതിലുപരിയായുള്ള കാര്യമാണ്. പുതിയ കുറേ കാര്യങ്ങൾ പരീക്ഷിച്ചു. ചില ആളുകളെ കണ്ടു അതിശയപ്പെട്ടു. എന്നെത്തന്നെ വിശ്വസിക്കാനും മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവിൽ ഞാൻ അത് ചെയ്യുമെന്ന് പറയുന്നതില് നിന്നും ഞാൻ അത് ചെയ്യുകയുമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും.”
“ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. അടുത്ത തവണ ഞാൻ തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…” വിസ്മയ.