scorecardresearch
Latest News

നിറഞ്ഞ സ്നേഹത്തോടെ; ഫഹദിനും നസ്രിയക്കും മായയുടെ സമ്മാനം

നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച ചിത്രത്തിൽ വിസ്മയ എഴുതിയ കുറിപ്പും കാണാം

Nazriya Nazim, Fahad Fasil,vismaya mohanlal, Nazriya Fahad life, Nazriya Fahad instagram,vismaya mohanlal book, Nazriya Fahad photos, ഫഹദ് ഫാസിൽ, നസ്രിയ നസീം,വിസ്മയ മോഹൻലാൽ, mohanlal daughter, മോഹൻലാലിന്റെ മകൾ, pranav mohanlal, ie malayalam, ഐഇ മലയാളം

നിരവധി ആരാധകരുള്ള താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയക്ക് ഇൻസ്റ്റഗ്രാമിലും മറ്റും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ എഴുത്തിലൂടെയും വരയിലൂടെയും വിസ്മയ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. വിസ്മയയെ മായ എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്.

കഴിഞ്ഞ വാലെന്റൈൻസ് ഡേ ദിനത്തിലാണ് വിസ്മയ തന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മോഹൻലാൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. പുസ്തകം വായിച്ച പലരും വിസ്മയയുടെ എഴുത്തിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കു വച്ചത്.

ഇപ്പോഴിതാ വിസ്മയയുടെ പുസ്തകം വായിച്ചു അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നസ്രിയയും. നസ്രിയക്കും ഫഹദിനും സമ്മാനമായാണ് വിസ്മയ പുസ്തകം നൽകിയത്. പുസ്തകം വായിച്ച ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ മായയെ അഭിനന്ദിച്ചത്. “ഞാൻ വളരെ വൈകിപ്പോയി, എന്നാലും മായ ഇത് വളരെ മനോഹരമാണ്, തിളങ്ങിക്കൊണ്ടിരിക്കു” എന്നാണ് നസ്രിയ സ്റ്റോറിയിൽ കുറിച്ചത്.

Read Also: മോഹൻലാലിന്റെ കാറുകൾ

നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച ചിത്രത്തിൽ വിസ്മയ എഴുതിയ കുറിപ്പും കാണാം. “ഷാനു ചേട്ടാ, നസ്രിയ, ഇത് വായിക്കുന്നത് നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹത്തോടെ മായ” എന്നാണ് പുസ്തകത്തിന്റെ ആദ്യ പേജിൽ വിസ്മയ എഴുതിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal daughter maya gifts book to fahadh faasil nazriya