scorecardresearch
Latest News

ഹലോ ലാലണ്ണാ, കൊട്ടണ്ണാ… നൃത്തച്ചുവടുകളാൽ വിസ്മയിപ്പിച്ച് മോഹൻലാൽ

താരസംഘടനയായ അമ്മ ഷോയ്ക്കു വേണ്ടി നടത്തിയ ഡാൻസ് പരിശീലനത്തിന്റ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്

mohanlal, amma, ie malayalam

നടൻ എന്നതിലുപരി നല്ലൊരു നർത്തകൻ കൂടിയാണെന്ന് മോഹൻലാൽ പലതവണ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽകൂടി കിടിലൻ നൃത്തച്ചുവടുകളാൽ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

താരസംഘടനയായ അമ്മ ഷോയ്ക്കു വേണ്ടി നടത്തിയ ഡാൻസ് പരിശീലനത്തിന്റ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. മോഹൻലാലിനൊപ്പം മഞ്ജു പിള്ള, ശ്വേത മേനോൻ, ബാബുരാജ്, കൈലാഷ്, സുരഭി ലക്ഷ്മി, രചന നാരായണൻകുട്ടി തുടങ്ങിയവരും വീഡിയോയിലുണ്ട്. നടൻ കൈലാഷ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ ആരാധകരുമായി പങ്കുവച്ചിരുന്നു. ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ചിത്രീകരണം പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചത്.

‘ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു’, എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal dance video amma show