‘വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി..’ കേട്ടിരിക്കെ ആർക്കുമൊന്നു ഡാൻസ് ചെയ്തുനോക്കാൻ തോന്നുന്ന അടിപ്പൊളി പാട്ടിനൊപ്പം ചുവടുകൾ വെക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. കൂടെ നടി ഇനിയയുമുണ്ട്. പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനർനിർമ്മാണപ്രവർത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിൽ നിന്നുള്ള വീഡിയോയാണ് ഇന്നലെ മുതൽ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

ഫ്ളെക്സിബിൾ ആയ ചുവടുകളോടെ ആസ്വദിച്ച് ഡാൻസ് ചെയ്യുകയാണ് വീഡിയോയിൽ മോഹൻലാൽ. മോഹൻലാൽ നായകനായ ‘പ്രജ’ എന്ന ചിത്രത്തിലെ ‘ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക…’ എന്ന ഗാനത്തിന്റെ അനുപല്ലവി വരികളാണ് വീഡിയോയുടെ ബാക്ക്ഗ്രൗണ്ടാകുന്നത്. വീഡിയോയിലെ ഡാൻസ് പെർഫോമെൻസിലെ  താരത്തിന്റെ ഫ്ളെക്സിബിളിറ്റിയെ പ്രശംസിക്കുകയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ. ഒന്നര ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.

ഡിസംബർ 7 ന് അബുദാബിയിലാണ് ‘ഒന്നാണ് നമ്മൾ’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാർ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകൻ.

Read more: ‘അമ്മ’ കൈകോര്‍ക്കുന്നു, കേരളത്തിനായി; ഫണ്ട് കണ്ടെത്താനായി അബുദാബിയില്‍ സ്റ്റേജ് ഷോ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ