Latest News

ചങ്ങാതിക്കൊപ്പം സൈക്കിളിൽ ചുറ്റികറങ്ങി മോഹൻലാൽ; വീഡിയോ

സുഹൃത്തിനൊപ്പം അതിവേഗത്തിൽ സൈക്കിളോടിച്ചു പോവുകയാണ് താരം

Mohanlal, Mohanlal cycling video, Mohanlal boxing practice, Mohanlal video, മോഹൻലാൽ

വ്യായാമത്തിനും കായിക പരിശീലനങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് മോഹൻലാൽ. ബോക്സിംഗ് പരിശീലനത്തിൽ മുഴുകിയ താരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ഇപ്പോഴിതാ, സുഹൃത്ത് സമീർ ഹംസയ്ക്ക് ഒപ്പം സൈക്കിളിൽ റോന്ത്ചുറ്റുന്ന മോഹൻലാലിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സുഹൃത്തിനൊപ്പം അതിവേഗത്തിൽ സൈക്കിളോടിച്ചു പോവുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക.

ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി അദ്ദേഹം തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.

ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.

Read more: മരക്കാർ മാത്രമല്ല, അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക്

അതേസമയം, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഓടിടി റിലീസിനൊരുങ്ങുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആമസോൺ പ്രൈം വീഡിയോയുമായി ഇക്കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.

‘മരക്കാർ’ മാത്രമല്ല, മോഹൻലാലിന്റെ നാല് ചിത്രങ്ങൾ ഓടിടിയിലാണ് റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഓടിടിയിൽ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal cycling video

Next Story
സഹോദരിക്കൊപ്പം മീര ജാസ്മിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർMeera Jasmine, Meera Jasmine with sister, Meera Jasmine sathyan anthikkad movie, Meera Jasmine UAE golden visa, Meera Jasmine back to acting, Meera Jasmine and Jayaram, Sathyan Anthikad movie, ജയറാം, മീര ജാസ്മിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com