യുവ ആരാധകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായ സുധീഷ് കിങ്ങിണി എന്ന ലാല്‍-ഫാനിനാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഫറോക്ക് സ്വദേശിയായിരുന്നു മുപ്പതു വയസ്സുകാരനായ സുധീഷ്‌.

സുധീഷിന്റെ ലാലിഷ്ടത്തെക്കുറിച്ചും, മോഹന്‍ലാലിനെ നേരില്‍ കാണാന്‍ അയാള്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും കുറിച്ച് കൊണ്ട് പോസ്റ്റിനു താഴെ കമന്റുകള്‍ നിറഞ്ഞു. പ്രിയ താരത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് വലിയ ഒരാഗ്രഹമായി കൊണ്ട് നടന്ന സുധീഷ്‌, ഫോട്ടോഷോപ്പില്‍ തന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് പുതിയ ചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്ന് ആരാധകരില്‍ ഒരാള്‍ പറഞ്ഞു.

“ആ ഒരു ചെറിയ ആഗ്രഹം പോലും നടത്തികൊടുക്കാനുള്ള സാവകാശം വിധി അവന് നൽകിയില്ല… പക്ഷെ സുധീഷിനെ കുറിച്ചു കൂടുതൽ കേട്ടപ്പോൾ…. സുധീഷിന്റെ ആ വലിയ ചെറിയ ആഗ്രഹത്തിന് ”പകരമായി”, ഏട്ടന്റെ പേജിൽ സുധീഷിന് വേണ്ടി അവന്റെ ഒരു ഫോട്ടോ വന്നിരുന്നെങ്കിലോന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു, പറ്റുമെങ്കിൽ അവന്റെ ഈ ചെറിയ ആഗ്രഹം നടത്തി കൊടുക്കാൻ നമുക്കെല്ലാർക്കും ഒന്ന് ശ്രമിച്ചലോ (ചിലപ്പോ അവനു അത്‌ വലിയ സന്തോഷം ആയാലോ….) നമുക്ക് ഇനി ഇതല്ലേ അവനു വേണ്ടി ആകെ ചെയ്യാൻ കഴിയൂ,” രഘുവരന്‍ എ എന്ന ലാല്‍ ആരാധകന്റെ ഈയൊരു പോസ്റ്റ്‌ ആണ് ഫാന്‍ ലോകം പിന്നീട് ഏറ്റെടുത്ത് മോഹന്‍ലാലിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook