scorecardresearch

"ഒടുവിൽ ആ താടിയിൽ തൊട്ടടാ... ആർക്കെടാ പ്രച്ചനം"; ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാൽ

‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായാണ് മോഹൻലാലിന്റെ ക്ലീൻ ഷേവ് ലുക്ക്

‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായാണ് മോഹൻലാലിന്റെ ക്ലീൻ ഷേവ് ലുക്ക്

author-image
Entertainment Desk
New Update
Mohanlal

ചിത്രം: ഫേസ്ബുക്ക്

താടിവടിച്ച് ക്ലീൻ ഷേവ് ലുക്കിലുള്ള മോഹൻലാലിനെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഏറെക്കാലമായി ആരാധകർ. ഇപ്പോഴിതാ ക്ലീൻ ഷേവ് ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലാലേട്ടൻ. ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായാണ് മോഹൻലാലിന്റെ ക്ലീൻ ഷേവ് ലുക്ക്.

Advertisment

ചിത്രത്തിൽ പൊലീസ് വേഷത്തിലാകും മോഹൻലാൽ എത്തുകയെന്നാണ് വിവരം. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ലാലേട്ടന്റെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Also Read: ബാക്കി ഭാഗം സ്‌ക്രീനിൽ; മോഹൻലാൽ തരുൺമൂത്തി ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു

ഒരു മണിക്കൂർ തികയും മുൻപ് തന്നെ അൻപതിനായിരത്തോളം ആളുകളാണ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രത്തിൽ ലൈക്കു ചെയ്തിരിക്കുന്നത്. വിന്റേജ് ലാലേട്ടനെ തിരിച്ചുകിട്ടിയെന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്.

Also Read: ചത്താ പച്ചയിലെ കടൽകൊമ്പൻ; ഒനീൽ സാബുവിന്റെ സഹോദരൻ ഡാറ്റു

നേരത്തെ, ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് അറിയിച്ചു കൊണ്ട് തരുൺ മൂർത്തി പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേനേടിയിരുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'L366' എന്ന് താത്കാലികമായി പേരു നൽകിയിരിക്കുന്ന ഈ ചിത്രം. നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും മീരാജാസ്മിനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

Also Read: ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിലേക്ക്; അരങ്ങേറ്റം ബൻസാലി ചിത്രത്തിലൂടെ

ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അതേസമയം, മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദൃശ്യം 3' റിലീസിന് തയ്യാറെടുക്കുകയാണ്.   

Read More: 32 വർഷങ്ങൾക്കിപ്പുറം അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ 'പദയാത്ര' ആരംഭിക്കുന്നു

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: