മലയാളിയുടെ അഭിമാനമായ മോഹൻലാൽ മാറിയത് സ്വതസിദ്ധമായ അഭിനയശൈലികൊണ്ടും കഥാപാത്രത്തെ ജീവസ്സുറ്റതാക്കാനുളള​ മികവ് കൊണ്ടുമാണ്. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളത്തിൽ അവതരിച്ച മോഹൻലാൽ പിന്നീട് മലയാളത്തിന്റെ എക്കാലത്തേയും നായകനായി മാറുകയായിരുന്നു. എന്നാൽ മോഹൻലാലിന്റെ സിനിമ ജീവിതത്തിലൂടെ കടന്നുപോകുമ്പോഴാണ് രസകരമായ ഒരു കാര്യം അറിയുക. പല സിനിമകളിലും ഒരേ പേരിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സണ്ണി എന്ന പേരിലാണ് മോഹൻലാൽ ഏറ്റവും കൂടുതൽ സിനിമകളിൽ കഥാപാത്രമായി മാറിയത്.

മോഹൻലാൽ സണ്ണിയായ ആറ് സിനിമകൾ ഇവയാണ്:

വിസ-1983-സണ്ണി
മോഹൻലാൽ ആദ്യമായി സണ്ണി എന്ന കഥാപാത്രമായത് ബാലു കിരിയത്ത് സംവിധാനം ചെയ്‌ത വിസ. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
visa

സുഖമോദേവി-1986-സണ്ണി
മലയാളികൾ എന്നും ഇഷ്‌ടത്തോടെ ഓർക്കുന്ന കഥാപാത്രങ്ങളാണ് സുഖമോ ദേവിയിലേത്. സണ്ണിയായി എത്തിയ മോഹൻലാലിന്റെ കഥാപാത്രവും ചിത്രത്തിലെ സുഹൃദ്ബന്ധവും എന്നും മലയാളികളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണ്.
mohanlal, sugamodevi

ഉളളടക്കം-1991-ഡോ.സണ്ണി
ഉള്ളടക്കം എന്ന ചിത്രത്തിൽ ഡോക്‌ടറായാണ് സണ്ണി എന്ന കഥാപാത്രം എത്തുന്നത്. മാനസിക ആരോഗ്യ വിദഗ്‌ദനായ ഡോ.സണ്ണിയുടെ ചികിത്സയും ജീവിതവും രോഗിയായെത്തുന്ന രേഷ്‌മ(അമല)യുടെ ജീവിതത്തെ മാറ്റുന്നതായിരുന്നു ഇതിവൃത്തം. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുളള​ കേരള സംസ്ഥാന അവാർഡ് ലഭിച്ചു.
ulladakkam-film

മണിചിത്രത്താഴ്-1993-ഡോ.സണ്ണി ജോസഫ്
മലയാളികൾക്ക് മറക്കാനാവാത്ത ഒരു ചിത്രമാണ് ഫാസിലിന്റെ മണിചിത്രത്താഴ്. ഇതിൽ വ്യത്യസ്‌ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു മാനസിക ആരോഗ്യ വിദഗ്‌ദനാണ് ഡോ.സണ്ണി ജോസഫിന്റെ കഥാപാത്രം.
manichithrathazhu-mohanlal

വർണപകിട്ട്-1997-സണ്ണി പാലമറ്റം
വലിയ ബിസിനസ്സുകാരനായിട്ടാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീനയുടെ കൂടെയുളള​ മോഹൻലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ഇരുവരും ഭാഗ്യജോടികളായി മാറുകയും ചെയ്‌തു.
varnapakittu

ഗീതാഞ്ജലി-2013-ഡോ.സണ്ണി ജോസഫ്
മണിച്ചിത്രത്താഴിലെ ഡോ.സണ്ണി ജോസഫിന്റെ കഥാപാത്രമായി തന്നെയാണ് ഗീതാഞ്ജലിയിലും മോഹൻലാൽ എത്തുന്നത്.
geethaanjali

ഡോ.സണ്ണി ജോസഫായി മണിചിത്രത്താഴിലും ഗീതാഞ്ജലിയിലും എത്തിയപ്പോൾ വർണപകിട്ടിൽ സണ്ണി പാലമറ്റം എന്നായി പേര്. വിസ, സുഖമോദേവി, ഉളളടക്കം എന്നീ ചിത്രങ്ങളിലും ലാൽ സണ്ണിയായി നിറഞ്ഞ് അഭിനയിച്ചു. ലാൽ സണ്ണിയായി അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ഹിറ്റുമായിരുന്നു. ബാലകൃഷ്‌ണനായി അഞ്ച് സിനിമകളിൽ അഭിനയിച്ച ലാൽ സേതുവും ബാലനും ഗോപിയും വിഷ്‌ണുവും അപ്പുവുമായി നാല് സിനിമകളിൽ അഭിനയിച്ചു. ഏത് രൂപത്തിലും ഏത് പ്രായത്തിലും എങ്ങനെയും അഭിനയിച്ച് ഫലിപ്പിക്കാനുളള​ മോഹൻലാലിന്റെ പ്രതിഭ തെളിഞ്ഞത് ഈ സണ്ണിയിലൂടെയും സേതുവിലൂടെയും എല്ലാമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook