മലയാളത്തിലെ താരങ്ങള്‍ പൊതുവെ ട്വിറ്ററില്‍ അത്ര സജീവമല്ല. മിക്കവരും ഇപ്പോഴും ഫെയ്‌സ്ബുക്ക് തന്നെയാണ് ആരാധകരുമായി സംവദിക്കാനുള്ള ഉപാധിയായി കാണുന്നത്. എന്നാല്‍ ട്വിറ്ററില്‍ അപൂര്‍വ്വ നേട്ടവുമായി മോഹന്‍ലാല്‍. ട്വിറ്ററില്‍ അമ്പത് ലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടമാണ് മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുന്നത്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരമാണ് മോഹന്‍ലാല്‍. രണ്ടാമതുള്ള ദുല്‍ഖര്‍ സല്‍മാന് പതിനഞ്ച് ലക്ഷം ഫോളോവേഴ്‌സാണുള്ളത്. യുവതാരങ്ങളെ പോലും ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ മുന്നേറുന്നത്.

ഈ അപൂര്‍വ്വ നേട്ടം കേക്ക് മുറിച്ചാണ് മോഹന്‍ലാല്‍ ആഘോഷിച്ചത്. ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷം. മോഹന്‍ലാലിന് പുറമെ ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് താരങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ