മോഹൻലാലിന്റെ അടുത്ത സുഹൃത്താണ് ബിസിനസ്സുകാരനായ സമീർ ഹംസ. മോഹൻലാലിന്റെ ഷൂട്ടിങ് സെറ്റുകളിൽ പലപ്പോഴും സമീർ എത്താറുണ്ട്. ഷൂട്ടിങ് സെറ്റിലെത്തിയ തന്രെ സുഹൃത്തിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് മോഹൻലാൽ.

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ ഇടവേളയിലായിരുന്നു ആഘോഷം. സിനിമയുടെ സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും ആഘോഷങ്ങളിൽ പങ്കെടുത്തു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹൻലാലിന്. ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കായംകുളം കൊച്ചുണ്ണിയാകുന്നത് നിവിൻ പോളിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ