/indian-express-malayalam/media/media_files/uploads/2021/06/Mohanlal.jpg)
മമ്മൂട്ടിയോളം വാഹനപ്രേമിയല്ല മോഹൻലാൽ. എന്നിരുന്നാലും ആത്യാകർഷകമായ നിരവധി ആഢംബരവാഹനങ്ങൾ മോഹൻലാലിന്റെ വാഹനശേഖരത്തിലുണ്ട്. ടൊയോട്ട വെൽഫയറും മെഴ്‌സിഡസ് ബെൻസും ലംബോർഗിനിയും വരെ ഈ കൂട്ടത്തിലുണ്ട്.
ടൊയോട്ട വെൽഫെയർ
ഇന്ത്യൻ റോഡുകളിൽ അപൂർവ്വമായതും എന്നാൽ സ്റ്റാർപരിവേഷവുമുള്ള വാഹനമാണ് ടൊയോട്ട വെൽഫെയർ. സുഖസൗകര്യങ്ങളുടെയും ആഢംബരത്തിന്റെയും പ്രതീകമായ ഈ മൾട്ടി പർപ്പസ് വാഹനത്തിന് സെലബ്രിറ്റികൾക്കിടയിലും ഏറെ ആരാധകരുണ്ട്. ടൊയോട്ട വണ്ടികൾക്കിടയിൽ ഏറ്റവും വിലകൂടിയ കാറും വെൽഫെയർ ആണ്. 89. 90 ലക്ഷം രൂപയോളമാണ് വില.
മെഴ്‌സിഡസ് ബെൻസ് ജിഎൽ 350
മോഹൻലാലിന്റെ എസ് യുവികൾക്കിടയിലെ മറ്റൊരു താരമാണ് മെഴ്‌സിഡസ് ബെൻസ് ജിഎൽ 350. വെൽഫെയറിനോളം തന്നെ വിലവരുമെങ്കിലും വെൽഫെയറിനേക്കാൾ വളരെ ചെറുതാണ് മെഴ്സിഡസ് എന്നിരുന്നാലും ഇടുങ്ങിയ റോഡുകളിലൂടെയുള്ള സഞ്ചാരം ഇതെളുപ്പമാക്കുന്നു.
ലംബോർഗിനി ഉറുസ്
മോഹൻലാലിന്റെ ശേഖരത്തിലെ​ ഏറ്റവും വിലപ്പിടിച്ച വാഹനം ചിലപ്പോൾ ലംബോർഗിനി ഉറുസ് ആയിരിക്കും. ഏതൊരു കാര്‍ പ്രേമിയും വാങ്ങാന്‍ കൊതിക്കുന്ന ഈ വാഹനത്തിന് മൂന്നു കോടിയോളം രൂപയാണ് വില. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ് യു വി എന്നാണ് ലംബോര്‍ഗിനി ഉറുസ് അറിയപ്പെടുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.6 സെക്കൻഡുകൾ മതി ഉറുസിന്. രജനീകാന്ത്, രൺവീർ സിങ്ങ്, കാർത്തിക് ആര്യൻ എന്നിവർക്കും സമാനമായ മോഡൽ ലംബോർഗിനിയുണ്ട്.
ടൊയോട്ട അർബൻ ക്രൂയിസർ
ടൊയോട്ട അർബൻ ക്രൂയിസർ ആണ് മോഹൻലാലിന്റെ ശേഖരത്തിലെ മറ്റൊരു വാഹനം. ദൈനംദിന യാത്രകളെ എളുപ്പമാക്കാൻ ഈ കോംപാക്ട്- എസ് യുവി കാർ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us