ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയർ സ്വന്തമാക്കി മോഹൻലാൽ. ടൊയോട്ട കാറുകൾക്കിടയിലെ അതികായനാണ് വെൽഫയർ. ആഡംബര സൗകര്യങ്ങളുള്ള വെൽഫയർ ഫെബ്രുവരി 26നായിരുന്നു ഇന്ത്യൻ വിപണിയിലെത്തിയത്. ദിവസങ്ങൾക്ക് അകം തന്നെ തന്റെ യാത്രകൾക്ക് കൂട്ടാവാൻ വെൽഫയർ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ.
കൊച്ചിയിലെ ടൊയോട്ട ഡീലർഷിപ്പിൽ നിന്നാണ് മോഹൻലാൽ വെൽഫയർ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപയാണ്.
Read more: റേഞ്ച് റോവറിന്റെ പുതിയ പതിപ്പ് സ്വന്തമാക്കി മമ്മൂട്ടിയും ദുല്‍ഖറും; ചിത്രങ്ങൾ