scorecardresearch

സുഹൃത്തിനൊപ്പം മോഹൻലാൽ ചുറ്റിക്കറങ്ങിയത് ബിഎംഡബ്ല്യു സൈക്കിളിൽ; വില 1.60 ലക്ഷം

സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു

സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു

author-image
Entertainment Desk
New Update
Mohanlal, Mohanlal BMW cycle, Mohanlal BMW cycle price, Mohanlal cycling video, Mohanlal boxing practice, Mohanlal video, മോഹൻലാൽ

സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, വീഡിയോയിൽ മോഹൻലാൽ ഉപയോഗിച്ച സൈക്കിളിന്റെ വിശേഷങ്ങളാണ് ആരാധകർക്കൊപ്പം സൈക്കിൾ പ്രേമികളുടെയും ശ്രദ്ധ കവരുന്നത്.

Advertisment

ജർമൻ വാഹന നിർമാതാക്കളായ ബിഎം‍ഡബ്ല്യുവിന്റെ എം ‌സൈക്കിളാണ് വീഡിയോയിൽ താരം ഉപയോഗിച്ചത്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള ഈ സൈക്കിളിന് ഏകദേശം 1.60 ലക്ഷം രൂപയാണ് വില വരുന്നത്.‌‌

ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി മോഹൻലാൽ തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.

ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.

Advertisment

Read more: മരക്കാർ മാത്രമല്ല, അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക്

അതേസമയം, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഓടിടി റിലീസിനൊരുങ്ങുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആമസോൺ പ്രൈം വീഡിയോയുമായി ഇക്കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.

'മരക്കാർ' മാത്രമല്ല, മോഹൻലാലിന്റെ നാല് ചിത്രങ്ങൾ ഓടിടിയിലാണ് റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഓടിടിയിൽ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: